Quantcast

ഷാർജ ടാക്‌സികൾ സ്മാർട്ടാവുന്നു; നിരീക്ഷണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം

ഉറക്കം തൂങ്ങിയും, മൊബൈൽ ഉപയോഗിച്ചും ടാക്‌സിയോടിക്കുന്ന ഡ്രൈവർമാരെ ഈ സംവിധാനം പിടികൂടും. ക്യാമറകളും സെൻസറുകളും ഘടിപ്പിക്കുന്നത് വഴി ഡ്രൈവിങ് രീതി തത്സമയം നിരീക്ഷിക്കുവാൻ അധികൃതർക്ക് കഴിയും.

MediaOne Logo

Web Desk

  • Updated:

    2022-08-04 18:34:28.0

Published:

4 Aug 2022 4:36 PM GMT

ഷാർജ ടാക്‌സികൾ സ്മാർട്ടാവുന്നു; നിരീക്ഷണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം
X

ഷാർജ: ഷാർജയിലെ ടാക്‌സികൾ കൂടുതൽ സ്മാർട്ടാവുന്നു. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇനി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ടാക്‌സി ഡ്രൈവർമാരെയും വാഹനത്തെയും നിരീക്ഷിക്കും. നിർമിത ബുദ്ധി ഉപയോഗിച്ച് ടാക്‌സികളിൽ സ്മാർട് നിരീക്ഷണം സംവിധാനം ഏർപ്പെടുത്തുന്ന ഗൾഫിലെ ആദ്യ നഗരമാവുകയാണ് ഷാർജ. ഡ്രൈവർമാരുടെ പെരുമാറ്റം നീരീക്ഷിച്ച് അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.

ഉറക്കം തൂങ്ങിയും, മൊബൈൽ ഉപയോഗിച്ചും ടാക്‌സിയോടിക്കുന്ന ഡ്രൈവർമാരെ ഈ സംവിധാനം പിടികൂടും. ക്യാമറകളും സെൻസറുകളും ഘടിപ്പിക്കുന്നത് വഴി ഡ്രൈവിങ് രീതി തത്സമയം നിരീക്ഷിക്കുവാൻ അധികൃതർക്ക് കഴിയും. സ്മാർട്ട് ടാക്‌സികൾ ഒരു മൊബൈൽ ഡാറ്റ യൂണിറ്റ് വഴി നിയന്ത്രണ കേന്ദ്രവുമായി ബന്ധിപ്പിക്കുമെന്ന് ഷാർജ ടാക്‌സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽ ഖിന്ദി വ്യക്തമാക്കി. കാറിലെ ശുചിത്വം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത, വാഹനത്തിന്റെ ദുരുപയോഗം എന്നിവ സംവിധാനം വിലയിരുത്തും. ഷാർജയിലെ 750 ഓളം ടാക്‌സികളാണ് ആദ്യം ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ആവശ്യക്കാർ ഏറെ കാത്തിരിക്കുന്ന സ്ഥലങ്ങളിലേക്ക് ടാക്‌സി ലഭ്യത വർധിപ്പിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.

TAGS :

Next Story