സൗജന്യ പാർക്കിങ് സംവിധാനങ്ങൾ അടച്ചു പൂട്ടുന്നു: ഷാർജയിൽ പാർക്കിങ്ങിന് ചെലവേറും
താമസക്കാർ പണം നൽകിയുള്ള പബ്ലിക് പാർക്കിങ്ങോ പ്രൈവറ്റ് പാർക്കിങ്ങോ ആശ്രയിക്കണം
ഒഴിഞ്ഞ സ്ഥലങ്ങളിലെ സൗജന്യ പാർക്കിങ് സംവിധാനങ്ങൾ അടച്ചുപൂട്ടുന്നതോടെ ഷാർജയിൽ പാർക്കിങ് ചെലവ് കൂടും. താമസക്കാർ പണം നൽകിയുള്ള പബ്ലിക് പാർക്കിങ്ങോ പ്രൈവറ്റ് പാർക്കിങ്ങോ ആശ്രയിക്കണം.
ഷാർജയിലെ പല സ്ഥലങ്ങളിലും പെയ്ഡ് പാർക്കിങ്ങുണ്ടെങ്കിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും സൗജന്യമായി പാർക്ക്ചെയ്യാമായിരുന്നു. ഈ സ്ഥലങ്ങൾ ഓരോന്നായി അടച്ചുപൂട്ടുകയാണ് അധികൃതർ. . വർഷങ്ങളായി പൊതു പാർക്കിങ് ഏരിയകൾ വികസിപ്പിക്കാനും നടപടി സ്വീകരിച്ചു വരുന്നു. എമിറേറ്റിന്റെ സൗന്ദര്യവത്രണവും യാത്രക്കാരുടെ സൗകര്യവും പരിഗണിച്ചാണ് കൂടുതൽ പാർക്കിങ് ഏരിയകൾ വികസിപ്പിക്കുന്നത്.
നിലവിൽ 57,000ഓളം പൊതുപാർക്കിങ്ങുകൾ ഷാർജയിലുണ്ട്. ഇവ ദുരുപയോഗം ചെയ്യുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. ഒക്ടോബറിൽ 53 സൗജന്യ പാർക്കിങ് കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. പകരം 2440 പുതിയ പാർക്കിങ് തുറക്കുകയും ചെയ്തു. സൗജന്യ പാർക്കിങ് അടക്കുന്നതോടെ സ്വകാര്യ പാർക്കിങ് ഓപറേറ്റർമാർ ഫീസ് വർധിപ്പിക്കുന്നതായും ആരോപണമുണ്ട്. ഒരു മാസത്തേക്ക് എന്ന നിരക്കിൽ വാടകക്ക് നൽകുന്നവരാണ് നിരക്ക് വർധിപ്പിക്കുന്നത്.
Adjust Story Font
16