ശൈഖ് ഹംദാനും ശൈഖ് അബ്ദുല്ലയും യു.എ.ഇ ഉപപ്രധാനമന്ത്രിമാർ
യു.എ.ഇ മന്ത്രിസഭയിലെ വിവിധ വകുപ്പുകളും പുനഃസംഘടിപ്പിച്ചു
ശൈഖ് അബ്ദുല്ല ശൈഖ് ഹംദാൻ
ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിനെ യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിച്ചു. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാനെയും യു.എ.ഇ ഉപപ്രധാനമന്ത്രിയാക്കി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി കൂടിയാലോചിച്ച് വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിയമന പ്രഖ്യാപനം നടത്തിയത്.
യു.എ.ഇ മന്ത്രിസഭയിലെ വിവിധ വകുപ്പുകളും പുനഃസംഘടിപ്പിച്ചു. വിദ്യാഭ്യാസം, മാനവ വിഭവശേഷി, കമ്യൂണിറ്റി ക്ഷേമം എന്നീ വകുപ്പുകളാണ് പുനഃസംഘടിപ്പിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം യു.എ.ഇ ഫെഡറൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലേക്ക് മാറ്റി. സാറ അൽ അമീരിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. മാനവ വിഭവശേഷി മന്ത്രി അബ്ദുർറഹ്‌മാൻ അൽ അവാറിനെ ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള ഉന്നത പഠന വകുപ്പിന്റെ ആക്ടിങ് മിനിസ്റ്റർ കൂടിയായി നിയമിച്ചു.
Adjust Story Font
16