വെർച്വൽ സ്വത്തുക്കളുടെ ഉപയോഗവും കൈമാറ്റവും സംബന്ധിച്ച് പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ക്രിപ്റ്റോ കറൻസി ഉൾപെടെയുള്ള വെർച്വൽ സ്വത്തുക്കളുടെ ഇടപാട് നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചത്.
വെർച്വൽ സ്വത്തുക്കളുടെ ഉപയോഗവും കൈമാറ്റവും സംബന്ധിച്ച് ദുബൈ പുതിയ നിയമം പ്രഖ്യാപിച്ചു. യു എ ഇയിൽ ആദ്യമായാണ് ഇത്തരമൊരു നിയമം. വെർച്വൽuae സ്വത്തുക്കൾ സംബന്ധിച്ച നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ സ്വതന്ത്ര അതോറിറ്റിയും പ്രഖ്യാപിച്ചു.
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ക്രിപ്റ്റോ കറൻസി ഉൾപെടെയുള്ള വെർച്വൽ സ്വത്തുക്കളുടെ ഇടപാട് നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചത്. വെർച്വൽ സ്വത്തുക്കളുടെ ഇടപാടിൽ ഉപഭോക്തൃ അവകാശ സംരക്ഷണം, വിപണിയിലെ സമഗ്രത, അപകടസാധ്യതകൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ മൂല്യമുള്ള നോൺ ഫംഗബ്ൾ ടോക്കൺ അഥവാ എൻ എഫ് ടി, ക്രിപ്റ്റോ കറൻസി എന്നിവക്ക് അനുമതി നൽകുന്നത് ഉൾപെടെയുള്ള ചുമതല പുതിയ അതോറിറ്റിക്ക് കീഴിലായിരിക്കും. ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുക, വ്യാജ ഡിജിറ്റൽ കോയിനുകൾ നിയന്ത്രിക്കുക, ക്രിപ്റ്റോ കറൻസികളും ഡിജിറ്റൽ വാലെകളും ഓഫർ ചെയ്യുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കുക, ഇടപാടുകൾ നിരീക്ഷിക്കുക, ഇവയുടെ കൈമാറ്റം, ഈരംഗത്തെ തട്ടിപ്പുകൾ തടയുക തുടങ്ങിയവയാണ് അതോറിറ്റിയുടെ ചുമതല.
Adjust Story Font
16