യു.എ.ഇയില്‍ കോവിഡിന്റെ മോശം കാലം കഴിഞ്ഞെന്ന് ശൈഖ് മുഹമ്മദ്
കോവിഡിന്റെ തീവ്ര പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. യു.എ.ഇ മന്ത്രിസഭാ യോഗത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിന്റെ മോശംകാലം കഴിഞ്ഞെന്ന് യുഎ.ഇയുടെ വിലയിരുത്തല്‍. കോവിഡിന്റെ തീവ്ര പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. യു.എ.ഇ മന്ത്രിസഭാ യോഗത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യു.എ.ഇ മാറിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു..
രാജ്യത്തെ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കുറിപ്പടി വിതരണം, ഫാര്‍മസ്യൂട്ടിക്കല്‍ സൗകര്യങ്ങള്‍ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍, ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, മെഡിക്കല്‍ വെയര്‍ഹൗസുകളുടെ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പുനഃസംഘടനക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അബൂദബി ഖസ്ര്‍ അല്‍ വതാനില്‍ നടന്ന മന്ത്രിസഭ യോഗത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Adjust Story Font
16