റമദാൻ മാസത്തോടനുബന്ധിച്ച് യു.എഇയിലെ സ്‌കൂളുകളിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കും
ഈ വർഷത്തെ റമദാൻ മാസം അടുത്തെത്തി. കഷ്ടിച്ച് ഒരു മാസത്തിനപ്പുറം യു.എ.ഇയിലും വിശുദ്ധ മാസം ആരംഭിക്കുമ്പോൾ വലിയ ഒരുക്കങ്ങളാണ് എല്ലാവരും നടത്തിക്കൊണ്ടിരിക്കുന്നത്.
എല്ലാവർഷത്തേയുമെന്ന പോലെ, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും കച്ചവട സ്ഥാപനങ്ങളുടേയും കമ്പനികളുടേയുമെല്ലാം പ്രവർത്തന സമയങ്ങളിലും വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്.
റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്‌കൂളുകളിൽ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളാണ് താഴെ പറയുന്നത്.
- റമദാനിൽ, രാജ്യത്തെ സ്‌കൂളുകൾക്ക് സാധാരണയായി പരമാവധി അഞ്ച് മണിക്കൂർ വരെയാണ് പ്രവർത്തന സമയമായി നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ 8 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ക്ലാസുകൾ നടക്കുക. രാവിലെ 9 മുതൽ ആരംഭിച്ച് ഉച്ചയ്ക്ക് 2ന് ക്ലാസുകൾ അവസാനിപ്പിക്കാനും ചോയ്‌സ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ വള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ 11.30 വരെയാവാനാണ് സാധ്യത.
- നോമ്പുകാലത്ത് സ്‌കൂളുകളിൽ നീന്തൽ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്നതാണ് മറ്റൊരു പ്രധാന മാറ്റം.
- നോമ്പെടുക്കുന്ന വിദ്യാർത്ഥികൾ ഫിസിക്കൽ എജുക്കേഷൻ ക്ലാസുകളിലെ ആയാസകരമായ ശാരീരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതില്ല.
- സംഗീത പാഠങ്ങളെല്ലാം കൂടുതലും തിയറി അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
- നോമ്പുകാലത്ത് സ്‌കൂൾ കാന്റീനുകൾ അടച്ചിടും.
- കുട്ടികളെ കാത്തിരിക്കാൻ രക്ഷിതാക്കൾക്ക് തണലുള്ള സ്ഥലസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും.
- നോമ്പെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും ഇൻഡോർ, എയർകണ്ടീഷൻ ചെയ്ത ഇടങ്ങൾ സൗകര്യപ്പെടുത്തും.
- വിശുദ്ധ മാസത്തിൽ സ്‌കൂളുകളിൽ ഇന്റേണൽ പരീക്ഷകളോ മൂല്യനിർണയങ്ങളോ നടത്തില്ല.
Next Story
Adjust Story Font
16