Quantcast

ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ്; പ്രയോജനപ്പെടുത്തിയത് 10 കോടിയിലേറെ യാത്രക്കാർ

മനുഷ്യ ഇടപെടലില്ലാതെ വേഗത്തിൽ പാസ്പോർട് സ്റ്റാമ്പിങ് കടമ്പ കടക്കുന്ന ഏറ്റവും സുരക്ഷിതവും പുതിയതുമായ സംവിധാനം യാത്രക്കാര്‍ പെട്ടെന്ന് സ്വീകരിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-05-18 18:40:46.0

Published:

18 May 2022 4:38 PM GMT

ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ്; പ്രയോജനപ്പെടുത്തിയത് 10 കോടിയിലേറെ യാത്രക്കാർ
X

ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റുകൾ ഉപയോഗിച്ചവരുടെ എണ്ണം 10 കോടി പിന്നിട്ടു. നാലുവർഷത്തിനിടെയാണ് ഇത്രയും യാത്രക്കാർ സ്മാർട്ട് സംവിധാനം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ എൻട്രി സ്റ്റാമ്പ് ചെയ്യുന്നതിന് എയർപോർട്ടിലെ കൺട്രോൾ ഓഫീസർമാർക്ക് പകരമായി സ്ഥാപിച്ചതാണ് 122 സ്മാർട് ഗേറ്റുകൾ. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബൈ എയർപോർട്ടിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും കടന്നുപോകുന്നത് എളുപ്പമാകാനും ഇതുപകരിച്ചിട്ടുണ്ട്.

2019 മുതൽ 2022 വരെയാണ് പത്ത് കോടി പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തിയതെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. ഉദ്യോഗസ്ഥന്‍റെ ആവശ്യമില്ലാതെ സ്‌മാർട്ട് ട്രാവലിങ് സംവിധാനത്തിലൂടെ വിമാനയാത്രക്ക് സാധിക്കും. കോവിഡിന് മുമ്പാണ് ജി.ഡി.ആർ.എഫ്.എ 'സ്മാർട് ടണൽ' പദ്ധതി ആരംഭിച്ചത്.

ബയോമെട്രിക് തിരിച്ചറിയൽ സംവിധാനമായ ഗേറ്റിലൂടെ നടന്ന് സെക്കൻറുകൾക്കകം ക്ലിയറൻസ് ലഭിക്കുന്ന സംവിധാനമാണിത്. മനുഷ്യ ഇടപെടലില്ലാതെ വേഗത്തിൽ പാസ്പോർട് സ്റ്റാമ്പിങ് കടമ്പ കടക്കുന്ന ഏറ്റവും സുരക്ഷിതവും പുതിയതുമായ സംവിധാനം യാത്രക്കാരും പെട്ടെന്ന് സ്വീകരിച്ചു.

TAGS :

Next Story