ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർക്ക് ചില സുപ്രധാന മുന്നറിയിപ്പുകൾ
യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വധിച്ചതോടെ നിയമലംഘനങ്ങളും പരിധി വിടുകയാണ്. ഈ സാഹചര്യത്തിൽ അധികൃതർ ചില സുപ്രധാന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
വളരെ ഉപകാരപ്രദവും ചെറിയ ദൂര യാത്രകൾക്കും മെട്രോയിലടക്കം കൊണ്ടു നടക്കാനുള്ള സൗകര്യവുമാണ് ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും യുഎഇയിൽ സാധാരണക്കാരുടെ ഇഷ്ടക്കാരായി മാറിയത്. രാജ്യത്തെ തെരുവുകളിലെല്ലാം ഇവ ഇപ്പോൾ നിത്യ കാഴ്ചയാണ്. ഉപയോഗം വർധിച്ചതോടെ അനുബന്ധ നിയമലംഘനങ്ങളും പരിധി വിട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ ആർടിഎ ദുബൈയിൽ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. സൈക്കിളുകളോ ഇ-സ്കൂട്ടറോ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളിൽ ചിലത് താഴെ പറയും പ്രകാരമാണ്.
സാധാരണ സൈക്കിളിലോ ഇലക്ട്രിക് സൈക്കിളിലോ നിങ്ങളെ കൂടാതെ ഒരു യാത്രക്കാരനെ അധികം വഹിച്ചുകൊണ്ടുള്ള യാത്രക്ക് 200 ദിർഹം പിഴ ഈടാക്കും. ഇതേ നിയമലംഘനം ഇ-സ്കൂട്ടറിലാണെങ്കിൽ 300 ദിർഹമാണ് പിഴ ലഭിക്കുക.
ഹെൽമറ്റും ബെൽറ്റുകളുമടക്കമുള്ള ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ- 200 ദിർഹമാണ് പിഴ ലഭിക്കുക.
ഓരോ ട്രാക്കുകളിലെയും നിർണിത വേഗപരിധി പാലിക്കാത്തവക്ക് 100 ദിർഹവും പിഴ ഈടാക്കും. ഓടിക്കുന്നവരുടേയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ ഡ്രൈവ് ചെയ്യുന്നവക്ക് 300 ദിർഹമാണ് പിഴ ചുമത്തുക. കൂടാതെ റോഡുകളിലും ട്രാക്കുകളിലും രേഖപ്പെടുത്തിയ ദിശാസൂചനകൾ ലംഘിക്കുന്നവർക്ക് 200 ദിർഹവും പിഴ ലഭിക്കും.
12 വയസ്സിന് താഴെയുള്ള കുട്ടികൾ മുതിർന്നവരുടെ കൂടെയല്ലാതെ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചാൽ 200 ദിർഹവും പിഴ ഈടാക്കുന്നതായിരിക്കും
Adjust Story Font
16