Quantcast

കുത്തനെ മേലോട്ട്; ദുബൈ റിയൽ എസ്റ്റേറ്റ് വിനിമയത്തിൽ കുതിപ്പ്

റിയൽ എസ്റ്റേറ്റ് വിനിമയങ്ങളുടെ ആകെ മൂല്യം 544 ബില്യൺ ദിർഹമായി

MediaOne Logo

Web Desk

  • Updated:

    2024-10-30 11:24:00.0

Published:

30 Oct 2024 11:19 AM GMT

കുത്തനെ മേലോട്ട്; ദുബൈ റിയൽ എസ്റ്റേറ്റ് വിനിമയത്തിൽ കുതിപ്പ്
X

ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വമ്പൻ കുതിപ്പ്. 2024 വർഷത്തിന്റെ ആദ്യ ഒമ്പതു മാസത്തിൽ 544 ബില്യൺ ദിർഹം മൂല്യം വരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടാണ് ദുബൈയിൽ നടന്നത്. വരും മാസങ്ങളിലും കുതിപ്പ് തുടരുമെന്നാണ് സൂചന.

ദുബൈ ലാന്റ് ഡിപ്പാർട്‌മെന്റിന്റെ കണക്കു പ്രകാരം ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെ 1,63,000 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ദുബൈയിൽ നടന്നത്. വിനിമയങ്ങളുടെ ആകെ മൂല്യം 544 ബില്യൺ ദിർഹം. 2023 സാമ്പത്തിക വർഷത്തേതിനേക്കാൾ 35 ശതമാനം വർധനയാണ് ഇടപാടുകളിൽ രേഖപ്പെടുത്തിയത്. മുൻ വർഷം 376 ബില്യൺ ദിർഹം ഇടപാടുകളാണ് നടന്നത്.

റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ച ലക്ഷ്യം വച്ച് കഴിഞ്ഞ ഒക്ടോബറിൽ പുതിയ നയത്തിന് ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകിയിരുന്നു. 2033 ഓടെ ദുബൈയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഒരു ലക്ഷം കോടി ദിർഹത്തിലെത്തിക്കുകയാണ് നയത്തിന്റെ ലക്ഷ്യം. ദുബൈയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 73 ബില്യൺ ദിർഹമാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്.

സെപ്തംബറിൽ മാത്രം ദുബൈയിൽ 18,038 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. ഇതിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും താമസ ഇടപാടുകളാണ്. വിനിമയങ്ങളിൽ വൻ വർധനയുണ്ടാകുമെന്ന് നേരത്തെ മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ പ്രോപ്പർട്ടി മോണിറ്റർ പ്രവചിച്ചിരുന്നു. കോവിഡിന് ശേഷം ആരംഭിച്ച പുതിയ റസിഡൻഷ്യൽ പ്രോജക്ടുകൾ പൂർത്തിയാകുന്നതാണ് റിയൽ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്തുന്നത്.

TAGS :

Next Story