വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വൻതുക ഈടാക്കുന്നത് അവസാനിപ്പിക്കണം: പി.കെ ബഷീർ
എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ലെന്നും പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂയെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിരുന്നു.
വിമാനത്താവൡലെ കോവിഡ് പരിശോധനയുടെ ഭാഗമായി നടക്കുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് എം.എൽ.എ പി.കെ ബഷീർ. അബൂദബിയിൽ കെ എം സി സി നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിഷയിത്തിൽ സർക്കാരിനു മേൽ സമ്മർദ്ദം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറനാട് മണ്ഡലം കെഎംസിസിയാണ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ എം എൽ എക്ക് സ്വീകരണം ഒരുക്കിയത്. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവൻ രക്ഷാ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം ചടങ്ങിൽ എം.എൽ.എ.നിർവ്വഹിച്ചു. ഇന്ത്യൻ ഇസ് ലാമിക് സെന്റർ ജന.സെക്രട്ടറി അബ്ദുസ്സലാം, അബുദാബി കെ.എം.സി.സി. ഭാരവാഹികളായ അസീസ് കളിയാടൻ, റഷീദലി മമ്പാട്, സലീം നാട്ടിക , ഏറനാട് മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്‌മാൻ കുനിയിൽ എന്നിവർ സംസാരിച്ചു.
എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ലെന്നും പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂയെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിരുന്നു. രാജ്യാന്തര യാത്രികർ യാത്ര കഴിഞ്ഞതിൻറെ എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദേശവും യോഗം അംഗീകരിച്ചു.വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റെയിൻ മതിയെന്നും യോഗം തീരുമാനിച്ചു.
Adjust Story Font
16