Quantcast

ബഹികാശത്ത്​​ നടക്കാനിറങ്ങുന്ന ആദ്യ അറബ്​ സഞ്ചാരിയാകാന്‍ സുൽത്താൻ അൽ നിയാദി

അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിന്​ പുറത്തിറങ്ങി ആറര മണിക്കൂർ അന്തരീക്ഷത്തിൽ നിയാദി ചെലവിടും.

MediaOne Logo

Web Desk

  • Updated:

    2023-04-27 18:39:33.0

Published:

27 April 2023 6:13 PM GMT

Sultan Al Neyadi,Arab world,spacewalk
X

അറബ്​ ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി നാളെ​ 'ചരിത്ര നടത്തത്തി'നിറങ്ങുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5.15ന്​ ബഹിരാകാശ​ത്ത് കാലെടുത്തുവെക്കുന്നതോടെ ബഹികാശത്ത്​​ നടക്കാനിറങ്ങുന്ന ആദ്യ അറബ്​ സഞ്ചാരിയെന്ന റെക്കാർഡ്​ യു.എ.ഇയുടെ സുൽത്താൻ നിയാദിക്ക്​ സ്വന്തമാകും.

അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിന്​ പുറത്തിറങ്ങി ആറര മണിക്കൂർ അന്തരീക്ഷത്തിൽ നിയാദി ചെലവിടും. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമാണ്​ അൽ നിയാദി ബഹിരാകാശത്ത്​ ചരിത്ര നടത്തത്തിന്​ ഇറങ്ങുക. ഇരുവരും പുറത്തിങ്ങുമ്പോൾ ബഹിരാകാശ നിലയത്തിന്‍റെ സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ച കമ്മ്യൂണിക്കേഷൻ ഹാർഡ്‌വെയർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കും.

നാസയുടെ ബഹിരാകാശയാത്രികരായ വുഡി ഹോബർഗും ഫ്രാങ്ക് റൂബിയോയും ഇരുവരെയും ബഹിരാകാശ സ്യൂട്ടുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കും. 1998ൽ ബഹിരാകാശ നിലയം സ്​ഥാപിച്ചതിനു പിന്നാലെ ഇതുവരെ 259 ബഹിരാകാശയാത്രികർ മാത്രമാണ് ബഹിരാകാശത്ത്​ നടന്നിട്ടുള്ളത്​. നാസയാണ്​ അൽ നിയാദിയെ ദൗത്യത്തിന്​ തെരഞ്ഞെടുത്തത്​. 2018 മുതൽ വിവിധ തലങ്ങളിൽ സ്​പേസ്​വാകിനായി അൽ നിയാദി പരിശീലനം നടത്തി വരുന്നുണ്ട്​. നിയാദിയുടെ നടപ്പിന്​ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍റർ അറിയിച്ചു. വൈകുന്നേരം 4.30 മുതൽ http://mbrsc.ae/live വഴി തത്സമയ സംപ്രേക്ഷണമുണ്ടാകും.

TAGS :

Next Story