Quantcast

ഇന്ത്യയിൽ അന്താരാഷ്ട്ര തർക്കപരിഹാര കേന്ദ്രങ്ങൾ വേണം:സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ

ആഗോളവത്കരണം അന്താരാഷ്ട്ര തർക്കപരിഹാര കേന്ദ്രങ്ങളുടെ പ്രസക്തി വർധിപ്പിച്ചിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ്

MediaOne Logo

Web Desk

  • Published:

    19 March 2022 5:06 PM GMT

ഇന്ത്യയിൽ അന്താരാഷ്ട്ര തർക്കപരിഹാര കേന്ദ്രങ്ങൾ വേണം:സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ
X

ഇന്ത്യയിൽ സ്വതന്ത്ര സ്വഭാവമുള്ള കൂടുതൽ അന്താരാഷ്ട്ര തർക്കപരിഹാര കേന്ദ്രങ്ങൾ ആവശ്യമാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. ദുബൈയിൽ ആഗോളവത്കരണകാലത്തെ തർക്കപരിഹാരം എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്. ആഗോളവത്കരണം അന്താരാഷ്ട്ര തർക്കപരിഹാര കേന്ദ്രങ്ങളുടെ പ്രസക്തി വർധിപ്പിച്ചിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

''ബിസിനസ് തർക്കങ്ങളിൽ വേഗത്തിൽ നീതിയുക്തമായ തീരുമാനങ്ങളുണ്ടാവേണ്ടത് അത്യാവശ്യമാണ്. ആഗോളവത്കരണ കാലത്ത് കോടതികളുടെ നിയമപരിധി എന്നതിന് പ്രസക്തി കുറഞ്ഞിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കിടയിൽ തർക്കമുണ്ടായാൽ അന്താരാഷ്ട തലത്തിൽ കേസിലെ കക്ഷികൾക്ക് സ്വീകാര്യമാവുന്ന പ്രശ്‌നപരിഹാരത്തിനാണ് പ്രസക്തി. അതുകൊണ്ട് തന്നെ ഇന്ത്യയിൽ സ്വതന്ത്രമായ ഇത്തരം അന്താരാഷ്ട്ര തർക്ക പരിഹാരകേന്ദ്രങ്ങൾ കൂടുതൽ ആവശ്യമാണ്. അവ ദുബൈ ഇന്റർനാഷണൽ ആർട്രിബിട്രേഷൻ സെന്റർ പോലുള്ളവയുമായി സഹകരിച്ച് പ്രവർത്തിക്കണം'' ജസ്റ്റിസ് രമണ പറഞ്ഞു.

വിദേശയാത്രകളിൽ ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന ചോദ്യം ഇന്ത്യയിലെ നിയമവ്യവസ്ഥ എത്രമാത്രം നിക്ഷേപ സൗഹൃദമാണ് എന്നതാണ്. ഇതിന് സ്വതന്ത്ര്യവും നിഷ്പക്ഷവും നിതീപൂർവകവുമായ നിയമവ്യവസ്ഥ ഇന്ത്യയിലുണ്ട് എന്നാണ് മറുപടി പറയാറുള്ളത്. തർക്ക പരിഹാരം, മധ്യസ്ഥത, പരിഹാര ചർച്ച എന്നിവ കോടതിപുറത്ത് തന്നെ വ്യവഹാരങ്ങളിലേക്ക് നീങ്ങാതെ വേഗത്തിലുള്ള പ്രശ്‌നപരിഹാരത്തിന് സാധ്യത തുറന്നിടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

സമ്മേളനത്തിലെ വിവിധ സെഷനുകളിൽ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് എൽ നാഗേശ്വര റാവു, ഡോ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ഹിമ കോഹ്‌ലി, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ജഡ്ജി ജസിറ്റിസ് ശംലാൻ അൽ സവാലേഹി തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങിൽ ഫിക്കി ഭാരവാഹികളായ അരുൺ ചാവ് ല, സുബ്രത്കാന്ത് പാണ്ഡ, എൻ ജി ഖൈത്താൻ, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ തുടങ്ങിയവർ സംസാരിച്ചു.

Supreme Court Chief Justice NV Ramana has said that India needs more independent international dispute resolution centers

TAGS :

Next Story