Quantcast

അന്താരാഷ്ട്ര ഭക്ഷ്യോൽപന്നമേളയായ സിയാൽ എക്‌സ്‌പോയിൽ ടേസ്റ്റി ഫുഡ് പങ്കെടുക്കും

ഗൾഫ് രാജ്യങ്ങളിലെ ടേസ്റ്റി ഫുഡ് ഉൽപന്നങ്ങളുടെ സ്വീകാര്യതയാണ് സിയാൽ പ്രദർശനത്തിലേക്ക് അവസരമൊരുക്കിയത്

MediaOne Logo

Web Desk

  • Published:

    16 Oct 2024 6:15 PM GMT

അന്താരാഷ്ട്ര ഭക്ഷ്യോൽപന്നമേളയായ സിയാൽ എക്‌സ്‌പോയിൽ ടേസ്റ്റി ഫുഡ് പങ്കെടുക്കും
X

ദുബൈ: പാരിസിൽ നടക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യോൽപന്നമേളയായ സിയാൽ എക്‌സ്‌പോയിൽ ഇത്തവണ മലയാളികൾ നേതൃത്വം നൽകുന്ന ഫുഡ് ബ്രാൻഡിനും അവസരം. യു.എ.ഇയിലെ ടേസ്റ്റി ഫുഡാണ് ആഗോള ഭക്ഷ്യ ബ്രാൻഡുകൾ സമ്മേളിക്കുന്ന എക്‌സ്‌പോയിൽ സാന്നിധ്യം ഉറപ്പിക്കുന്നത്. സിയാൽ എക്‌സ്‌പോയിൽ പുതിയ ഉൽപന്നങ്ങൾ പ്രഖ്യാപിക്കുമെന്നും ടേസ്റ്റി ഫുഡ് അധികൃതർ പറഞ്ഞു.

രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്ഷ്യോൽപന്ന മേളയാണ് സിയാൽ എക്‌സ്‌പോ. ഇത്തവണ പാരിസിൽ നടക്കുന്ന മേളയിലേക്ക് അവസരം ലഭിക്കുന്നത് മലയാളികൾക് തന്നെ അഭിമാനകരമാണെന്ന് ടേസ്റ്റി ഫുഡ് എം.ഡി. മജീദ് പുല്ലഞ്ചേരി പറഞ്ഞു.

ടേസ്റ്റി ഫുഡിന് പുതിയ രാജ്യങ്ങളിലേക്ക് വിപണി തുറക്കുന്നതിന് മാത്രമല്ല, കേരളീയ ഉൽപന്നങ്ങൾ ആഗോള വിപണിക്ക് പരിചയപ്പെടുത്താനും പ്രദർശനത്തിലെ സാന്നിധ്യം വഴി തുറക്കും. ടേസ്റ്റി ബീ എന്ന തേൻ ഉൽപ്പെടെ പുതിയ ഉൽപന്നങ്ങൾ സിയാൽ പ്രദർശനത്തിൽ പുറത്തിറക്കുമെന്ന് ടേസ്റ്റി ഫുഡ് സി.ഇ.ഒ ഷാജി ബലയമ്പത്ത് പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ ടേസ്റ്റി ഫുഡ് ഉൽപന്നങ്ങളുടെ സ്വീകാര്യതയാണ് സിയാൽ പ്രദർശനത്തിലേക്ക് അവസരമൊരുക്കിയത്. ഈമാസം 19 മുതൽ 23 വരെയാണ് സിയാൽ ഫുഡ് എക്‌സ്‌പോ പാരിസിൽ നടക്കുക.

TAGS :

Next Story