യു.എ.ഇയിൽ ടെലിമാർക്കറ്റിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തുന്നു
നിയമം ലംഘിച്ചാൽ ഒന്നരലക്ഷം ദിർഹം വരെ ടെലി മാർക്കറ്റിങ് കമ്പനികൾക്ക് പിഴ ലഭിക്കും
ദുബൈ യു.എ.ഇയിൽ ടെലിമാർക്കറ്റിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഉപഭോക്താക്കളെ വാണിജ്യ ആവശ്യത്തിന് വിളിക്കുന്ന സമയത്തിന് വരെ നിയന്ത്രണമുണ്ടാകും. ആഗസ്റ്റ് മുതൽ സാമ്പത്തിക മന്ത്രാലയവും ടെലികോം റെഗുലേറ്ററി അതോറിറ്റിയും നൽകുന്ന നിർദേശപ്രകാരമാണ് ടെലിമാർക്കറ്റിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. നിയമം ലംഘിച്ചാൽ ഒന്നരലക്ഷം ദിർഹം വരെ ടെലി മാർക്കറ്റിങ് കമ്പനികൾക്ക് പിഴ ലഭിക്കും.
ആഗസ്റ്റ് മധ്യം മുതലാണ് ടെലി മാർക്കറ്റിങിന് നിയന്ത്രണം നിലവിൽ വരുന്നത്. ടെലി മാർക്കറ്റിങിന് മുൻകൂർ അനുമതി നിർബന്ധമായിരിക്കും. സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നാണ് ഉപഭോക്താക്കളെ വിളിക്കേണ്ടത്. വ്യക്തികളുടെ ഫോണിൽനിന്ന് വിളിക്കാൻ പാടില്ല. രാവിലെ ഒമ്പതിനും വൈകിട്ട് ആറിനും ഇടയിൽ മാത്രമേ ഉപഭോക്താക്കളെ വിളിക്കാൻ പാടുള്ളൂ. ആദ്യ കാളിൽ സേവനം നിരസിച്ചാൽ പിന്നീട് വിളിക്കാൻ പാടില്ല. ടെലിമാർക്കറ്റിങ് കമ്പനികൾ ചട്ടം ലംഘിച്ചാൽ ഉപഭോക്താക്കൾക്ക് പരാതി നൽകാം.
Adjust Story Font
16