Quantcast

ഷാർജ സർക്കാർ സംഘടിപ്പിച്ച ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൽ പ്രഭാഷകനായി തരൂർ

ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയുടെ ഇന്റർനാഷണൽ ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെന്ററാണ് 'സർക്കാർ ആശയവിനിമയം വെല്ലുവിളികളും പരിഹാരങ്ങളും' എന്ന പ്രമേയത്തിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ ഫോറം സംഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-09-29 18:35:04.0

Published:

29 Sep 2022 5:43 PM GMT

ഷാർജ സർക്കാർ സംഘടിപ്പിച്ച ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൽ പ്രഭാഷകനായി തരൂർ
X

ഷാർജ: ഷാർജ സർക്കാർ സംഘടിപ്പിച്ച ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രഭാഷകനായി ശശി തരൂർ എം പി. ഭരണം സുതാര്യമാകാൻ സർക്കാർ ആശയവിനിമയം ശക്തമായിരിക്കണമെന്ന് ശശി തരൂർ പറഞ്ഞു. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയുടെ ഇന്റർനാഷണൽ ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെന്ററാണ് 'സർക്കാർ ആശയവിനിമയം വെല്ലുവിളികളും പരിഹാരങ്ങളും' എന്ന പ്രമേയത്തിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ ഫോറം സംഘടിപ്പിച്ചത്. ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് ആശയങ്ങൾ അവതരിപ്പിച്ചത്.

ഏതൊരു പുരോഗമന രാജ്യത്തും ജനങ്ങൾക്ക് വളർച്ചയും ആശ്വാസവും ഉറപ്പാക്കാൻ ഫലപ്രദമായ സർക്കാർ ആശയവിനിമയം നിർബന്ധമാണെന്ന് ശശി തരൂർ പറഞ്ഞു. ഫോർബ്‌സ് മീഡിയ എഡിറ്റർ-ഇൻ-ചീഫുമായ സ്റ്റീവ് ഫോർബ്‌സ്, യു.എ.ഇ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ് ഹാജി അൽ ഖൂരി തുടങ്ങിയവർക്കൊപ്പമാണ് തരൂർ ചർച്ചയിൽ പങ്കെടുത്തത്. നോബേൽ ജേതാവ് ഡോ. മുഹമ്മദ് യൂനുസ് അടക്കമുള്ള പ്രമുഖരും ഫോറത്തിൽ അതിഥികളായെത്തി.

TAGS :

Next Story