Quantcast

ഷാർജയിൽ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മരിച്ച വിഷ്ണുവിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ കെട്ടിടത്തിൽ നിന്ന് വീണാണ് വിഷ്ണു മരിച്ചതെന്ന് പൊലീസ് വിശദീകരിച്ചു

MediaOne Logo

Roshin

  • Published:

    7 July 2021 5:51 PM GMT

ഷാർജയിൽ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മരിച്ച വിഷ്ണുവിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
X

ഷാർജയിൽ കഴിഞ്ഞമാസം ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മരിച്ച ഇടുക്കി സ്വദേശി വിഷ്ണുവിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. സാമൂഹിക പ്രവർത്തകരുടെ ദിവസങ്ങൾ നീണ്ട ശ്രമത്തിന്‍റെ ഫലമായാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുന്നത്.

ഇന്ത്യൻ സമയം രാവിലെ 6.20ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച് ഉച്ചക്ക് രണ്ടിന് സംസ്കരിക്കും. ജൂൺ 15നാണ് വിഷ്ണു മരിച്ചത്. ആഫ്രിക്കൻ സംഘത്തിന്‍റെ അടിയേറ്റു മരിച്ചു എന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ, സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ കെട്ടിടത്തിൽ നിന്ന് വീണാണ് വിഷ്ണു മരിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

അടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം, കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചോളം ആഫ്രിക്കൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാസ് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് 20 ദിവസങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നത്.

TAGS :

Next Story