ബ്രിട്ട്കോവേഴ്സ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി
ബ്രിട്കോ ആൻറ് ബ്രിഡ്കോ തയാറാക്കിയ ആപ്പിന്റെ ഉദ്ഘാടനം യൂനിവേഴ്സിറ്റി ഓഫ് ദുബൈ പ്രസിഡൻറ് ഡോ. ഈസ എം ബസ്തകി നിർവഹിച്ചു
യു.എ.ഇ: മൊബൈൽ ഫോൺ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട ലോകത്തെ പ്രഥമ മെറ്റവേഴ്സ് ആപ്ലിക്കേഷൻ പുറത്തിറങ്ങി. ബ്രിട്കോ ആൻറ് ബ്രിഡ്കോ തയാറാക്കിയ ആപ്പിന്റെ ഉദ്ഘാടനം യൂനിവേഴ്സിറ്റി ഓഫ് ദുബൈ പ്രസിഡൻറ് ഡോ. ഈസ എം ബസ്തകി നിർവഹിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉദ്ഘാടനം.
ബ്രിട്ട്കോവേഴ്സ് എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷൻ. മൊബൈൽ ഫോൺ റിപ്പയറിങ് പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും മെറ്റവേഴ്സിെൻറ വിസ്മയ ദൃശ്യാനുഭവത്തിലൂടെ അതിന് അവസരം ഒരുക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. ത്രീ ഡി മോഡൽ പഠന സൗകര്യത്തിലൂടെ വെർച്വലായി തന്നെ മൊബൈൽ റിപ്പയിറിങ് പഠിക്കാൻ ആളുകളെ ഇതു പ്രാപ്തമാക്കും. സൗജന്യാമായാണ് റിപ്പയറിങ് പരിശീലനം നൽകുകയെന്ന് ബ്രിട്ട്കോ ആൻറ് ബ്രിഡ്കോ മാനേജിങ് ഡയരക്ടർ മുത്തു കോഴിച്ചെന ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്ഥാപനത്തിന്റെ ദുബൈ ഇൻസ്റ്റിറ്റ്യട്ടാണ് ബ്രിട്കോവേഴ്സ് അവതരിപ്പിക്കുന്നത്. എക്സ് ആർ ഹൊറൈസൺ ആണ് ഇത് വികസിപ്പിച്ചെടുത്തത്. സൈഡ് ക്വസ്റ്റ് ആപ്പ് ലാബിൽ നിന്ന് ഇതു ഡൗൺലോഡ് ചെയ്യാം. മാറുന്ന കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം പുതിയ സങ്കേതങ്ങളിലൂടെ തൊഴിലവസരം വർധിപ്പിക്കുക കൂടി ലക്ഷ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വി.പി.എ കുട്ടി, മുജീബ് പുല്ലൂർതൊടി, മുഹമ്മദ് ഷാരിഖ്, ഡെൻസിൽ ആൻറണി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Adjust Story Font
16