ഗൾഫ് രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെക്കുന്ന ചർച്ച തുടരുകയാണെന്ന് കേന്ദ്ര സർക്കാർ
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാർ ഒരു വർഷം പിന്നിടുമ്പോൾ മികച്ച നേട്ടമായി മാറിയെന്നും കേന്ദ്രം അറിയിച്ചു
റിയാദ്: സൗദി അറേബ്യ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെക്കുന്ന ചർച്ച തുടരുകയാണെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാർ ഒരു വർഷം പിന്നിടുന്പോൾ മികച്ച നേട്ടമായി മാറിയെന്നും കേന്ദ്രം അറിയിച്ചു. യു.കെ, കനഡ എന്നീ രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക കരാർ ഉടൻ ഒപ്പുവെക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഡി.പി.ഐ.ഐ.ടി സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു. എന്നാൽ യു.എ.ഇ മാതൃകയിൽ മറ്റു ഗൾഫ് രാജ്യങ്ങളുമായി കരാറിലെത്താനുള്ള ചർച്ച ഇനിയും തുടരുകയാണെന്നും അദ്ദേഹം ദുബൈയിൽ വ്യക്തമാക്കി
യു.എ.ഇയും ഇന്ത്യയും തമ്മിൽ രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ എല്ലാ തുറകളിലും വിജയകരമായി മുന്നോട്ടു പോവുകയാണെന്ന് ദുബൈയിൽ സംഘടിപ്പിച്ച ഇന്ത്യ ജ്വല്ലറി എക്സ്പൊസിഷൻ സെൻറർ സമ്മേളനം വിലയിരുത്തി. ജ്വല്ലറി, വജ്രം ഉൾപ്പെടെ എല്ലാ രംഗത്തും വ്യാപാരവർധനക്ക് കരാർ മുന്നേറ്റം പകർന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, യു.എ.ഇ വാണിജ്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കെയ്ത്, കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി ശ്രീകർ കെ റെഡ്ഡി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Adjust Story Font
16