Quantcast

ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന് തിരശ്ശീല വീണു

പതിനായിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    22 May 2022 4:19 PM GMT

ഷാര്‍ജ  കുട്ടികളുടെ വായനോത്സവത്തിന് തിരശ്ശീല വീണു
X

ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന് തിരശ്ശീല വീണു. പതിനായിരകണക്കിന് കുട്ടികളാണ് വായനയുടെയും അറിവിന്റെയും പുതിയ ലോകം തേടി 12 ദിവസം നീണ്ടു നിന്ന മേളയിലേക്ക് ഒഴുകിയെത്തിയത്. 12 രാജ്യങ്ങളിലെ 139 പ്രസാധകരാണ് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ പുസ്തകങ്ങളുമായി എത്തിയത്.

ഈമാസം 11 ന് ആരംഭിച്ച മേള ഇതാദ്യമായാണ് 12 ദിവസം നീണ്ടുനില്‍ക്കുന്നത്. സാധാരണ 10 ദിവസമാണ് വായനോത്സവം സംഘടിപ്പിക്കാറുള്ളത്.

കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്റെ നിര്‍ദേശപ്രകാരം ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് എല്ലാവര്‍ഷവും വായനോത്സവം സംഘടിപ്പിക്കുന്നത്. മേളയിലെ രസികന്‍ കാഴ്ചകള്‍ മാത്രമല്ല, പുസ്തകങ്ങള്‍ തേടിയും ആയിരക്കണക്കിന് കുട്ടികളാണ് മേളയിലേക്ക് എത്തിയത്. പുസ്തകങ്ങളുടെ വില്‍പനയുടെ കാര്യത്തിലും ഇത്തവണ വായനോത്സവം മുന്നിലാണെന്ന് പ്രസാധകരംഗത്തുള്ളവര്‍ പറഞ്ഞു.

പുസ്തകവില്‍പന രംഗത്തെ പ്രശ്‌നങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ ആദ്യമായി ബുക്ക് സെല്ലേഴ്‌സ് കോണ്‍ഫ്രന്‍സും വായനോത്സവത്തിന്റെ ഭാഗമായി നടന്നു. ഷാര്‍ജ ഭരണാധികാരി വായനോത്സവത്തില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്ന് 25 ലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ വാങ്ങാനും നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മേഖലയിലെ കലാകാരന്മാര്‍ നയിച്ച 750 ശില്‍പശാലകള്‍ക്കും, 130 ലേറെ കലാപ്രകടനങ്ങള്‍ക്കും വായനോത്സവം വേദിയായി.


TAGS :

Next Story