Quantcast

ദുബൈയിലേക്ക്​ ലോകവിനോദ സഞ്ചാരികളുടെ ഒഴുക്ക്

ജനുവരിയിൽ മാത്രം ദുബൈ സന്ദർശിച്ചത്​ 17.7 ലക്ഷം ടൂറിസ്​റ്റുകൾ

MediaOne Logo

Web Desk

  • Published:

    17 March 2024 6:12 PM GMT

ദുബൈയിലേക്ക്​ ലോകവിനോദ സഞ്ചാരികളുടെ ഒഴുക്ക്
X

ദു​ബൈ: ദുബൈയിലേക്ക്​ ലോകവിനോദ സഞ്ചാരികളുടെ ഒഴുക്ക്​ തുടരുന്നു. ജനുവരിയിൽ മാത്രം ദുബൈ സന്ദർശിച്ചത്​ 17.7 ലക്ഷം ടൂറിസ്​റ്റുകൾ. തൊട്ടു മുൻ വർഷം ജനുവരിയി​ലേതിൽ നിന്ന്​ 21 ശതമാനം വർധനയാണിത്​

ദു​ബൈ ഇ​ക്ക​ണോ​മി ആ​ൻ​ഡ് ടൂ​റി​സം വ​കു​പ്പാ​ണ്​ജ​നു​വ​രി​യി​ലെ ദു​ബൈ ടൂ​റി​സം പെ​ർ​ഫോ​മ​ൻ​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ദുബൈയിലേക്ക്​ വന്നവരിൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ യൂ​റോ​പ്പി​ൽ നി​ന്നാ​ണ്​. പോയ വ​ർ​ഷം ജ​നു​വ​രി​യി​ൽ 14.7 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു ദു​ബൈ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. യൂറോപ്പിനെ മാറ്റിനിർത്തിയാൽ തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്​ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

3.11ല​ക്ഷം പേ​രാ​ണ്​ജ​നു​വ​രി​യി​ൽ വിവിധ ഗ​ൾ​ഫ്​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​സ​ന്ദ​ർ​ശ​ക​രാ​യെ​ത്തി​യ​ത്. റ​ഷ്യ, കോ​മ​ൺ​വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ൾ, കി​ഴ​ക്ക​ൻ യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന്ത​ർ​ദേ​ശീ​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 15ശ​ത​മാ​ന​മാ​ണ്. അ​തേ​സ​മ​യം മി​ഡി​ൽ ഈ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 12 ശ​ത​മാ​നം വരും. 2023ൽ 1.71​കോ​ടി അ​ന്താ​രാ​ഷ്ട്ര സ​ഞ്ചാ​രി​ക​ൾ ദു​ബൈ കാ​ണാ​നെ​ത്തി​യെ​ന്നാ​ണ് ക​ണ​ക്ക്.

മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 19.4 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണിത്​. 2022ൽ 1.43​കോ​ടി സ​ഞ്ചാ​രി​ക​ളാ​ണ് ദു​ബൈ​യി​ലെ​ത്തി​യ​ത്. കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പേ​രെ ദു​ബൈ​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം സാ​ധി​ച്ചു. ഇക്കുറി റിക്കാർഡ്​ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ദുബൈക്ക്​ കഴിയുമെന്നാണ്​ കണക്കുകൂട്ടൽ

TAGS :

Next Story