Quantcast

അദാനിയെ പിന്തള്ളി അംബാനി, മലയാളികളിൽ എം.എ. യൂസുഫലി ഒന്നാമത്; ഫോബ്‌സ് പട്ടിക പുറത്ത്

211 ശതകോടി ആസ്തിയുമായി ലൂയി വിറ്റൻ ഉടമ ബെർണാഡ് അർനോൾഡാണ് ലോകത്തെ ഏറ്റവും സമ്പന്നൻ

MediaOne Logo

Web Desk

  • Updated:

    2023-04-04 18:59:47.0

Published:

4 April 2023 6:53 PM GMT

adani, ambani, ma yusafali
X

ലോകത്തെ മികച്ച കോടീശ്വരൻമാരുടെ പട്ടിക ഫോബ്‌സ് മാഗസിൻ പുറത്തിറക്കി. മലയാളി കോടീശ്വരനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 530 കോടി ഡോളറുമായാണ് യൂസഫലി ഒന്നാമതെത്തിയത്.

ഡോ. ഷംഷീർ വയലിലാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി. ക്രിസ് ഗോപാലകൃഷ്ണൻ, രവി പിള്ള, സണ്ണി വർക്കി, ജോയ് ആലുക്കാസ്, ബൈജു രവീന്ദ്രൻ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, എസ്.ഡി ഷിബുലാൽ എന്നീ മലയാളികളും ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ചു.

211 ശതകോടി ആസ്തിയുമായി ലൂയി വിറ്റൻ ഉടമ ബെർണാഡ് അർനോൾഡാണ് ലോകത്തെ ഏറ്റവും സമ്പന്നൻ .211 ശതകോടി ഡോളറാണ് ആസ്തി. 180 ശതകോടി ഡോളർ ആസ്തിയുള്ള ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അർനോൾഡ് ഒന്നാമതെത്തിയത്. 2,640 സമ്പന്നരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് മൂന്നാമത്. 114 ശതകോടിയാണ് ആസ്തി.

ഇന്ത്യക്കാരിൽ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 169 ഇന്ത്യക്കാർ ഇടം നേടിയ ശതകോടീശ്വര പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 83.4 ശതകോടി ആസ്തിയുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം മുകേഷിനെ മറികടന്ന് ഒന്നാമതെത്തിയ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇക്കുറി രണ്ടാമതായി. അദാനിയുടെ ആസ്തി 90 ശതകോടി ഡോളറിൽ നിന്ന് 47.2 ശതകോടി ഡോളറായി കുറഞ്ഞു. എച്ച്.സി.എൽ സഹസ്ഥാപകൻ ശിവ് നാടാറാണ് മൂന്നാമത്.

ഇൻഫോസിസ് സഹ സ്ഥാപകൻ ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിവുവന്നെന്നാണ് ഫോബ്സ് വിലയിരുത്തൽ. 254 പേർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ 150 സമ്പന്നർ പട്ടികയിൽ ആദ്യമായി ഇടം നേടി.

TAGS :

Next Story