ആഗോള വനിതാ ഉച്ചകോടിക്ക് അബൂദബിയിൽ തുടക്കം
ശൈഖ ഫാത്വിമ ബിൻത് മുബാറക് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്
യുഎഇ: ആഗോള വനിതാ ഉച്ചകോടിക്ക് അബൂദബിയിൽ തുടക്കം. ശൈഖ് ഫാത്വിമ ബിൻത് മുബാറക് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഓൺലൈൻ അഭിസംബോധനയോടെയാണ് ഉച്ചകോടിക്ക് തുടക്കമായത്. യു.എ.ഇയോടും ലോകത്തോടുമുള്ള ശൈഖ ഫാത്വിമ ബിന്‍ത് മുബാറക്കിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണ് ഉച്ചകോടിയെന്ന് രാഷ്ട്രപതി വ്യക്തമാക്കി.ആഗോളതലത്തില്‍ യു.എ.ഇയെ പ്രതിനിധാനം ചെയ്യുന്ന വനിതകളെ രാഷ്ട്രപതി അഭിനന്ദിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിച്ചു. ഉച്ചകോടി നാളെ സമാപിക്കും. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് പങ്കെടുക്കുന്നത്.
Next Story
Adjust Story Font
16