Quantcast

എക്സ്പോയിലെ നെതർലൻഡ്സ് പവലിയനിലെ മഷ്റൂം ഫാം ദുബൈയിൽ തന്നെ തുടരും

MediaOne Logo

Web Desk

  • Published:

    24 April 2022 6:03 AM GMT

എക്സ്പോയിലെ നെതർലൻഡ്സ് പവലിയനിലെ മഷ്റൂം ഫാം ദുബൈയിൽ തന്നെ തുടരും
X

എക്സ്പോ 2020 ദുബൈയിൽ ഏറെ കാഴ്ചക്കാരെ ആകർഷിച്ച നെതർലൻഡ്സ് പവലിയനിലെ മഷ്റൂം ഫാം ദുബൈയിൽ തന്നെ തുടരും. 18 മീറ്റർ ഉയരമുള്ള വെർട്ടിക്കൽ ഫാമിൽ 9,000 ത്തിലധികം ചെടികളും ഔഷധസസ്യങ്ങളും മഷ്റൂം നഴ്സറിയുമാണ് അടങ്ങിയിരുന്നത്. മാർച്ച് അവസാനത്തോടെ പ്രദർശനം അവസാനിച്ച പവലിയനിൽ നിന്ന് ദുബൈയിലെ തന്നെ ദിമ അൽ സുറൂറി എന്ന സംരംഭകയാണ് ഇത് സ്വന്തമാക്കിയത്.

ഫാം പ്രവർത്തിപ്പിച്ച് റെസ്റ്റോറന്‍റുകളിലേക്ക് ഉൽപന്നങ്ങൾ വിതരണം ചെയ്യാനും പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കാനും ആലോചിക്കുന്നതായി ഫാം സ്വന്തമാക്കിയ ദിമ അൽ സുറൂറി വെളിപ്പെടുത്തി. ദുബൈയിലെ ഏതെങ്കിലും ഒരു സ്ഥലത്താവും ഇത് മാറ്റി സ്ഥാപിക്കുക.

അബുദാബിയിലെ സോർബോൺ യൂനിവേഴ്‌സിറ്റിയിൽ അർബൻ പ്ലാനിങ് വിഭാഗത്തിൽ അധ്യപികകൂടിയാണ് ദിമ. ദുബൈ എക്സ്പോയിലെ ഇന്ത്യ, സൗദി പവലിയനുകൾ അടക്കം പത്ത് ആകർഷണങ്ങൾ ഡിസ്ട്രിക്ട് 2020യിൽ നിലനിർത്തുന്നുണ്ട്. ദുബൈ എക്സബിഷൻ സെന്റർ, വെള്ളം മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം, അൽവാസൽ പ്ലാസ എന്നിവ നിലനിർത്തുന്നവയിൽ ഉൾപ്പെടും.

TAGS :

Next Story