Quantcast

ഷാർജയിൽ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ നാട്ടിലെത്തിച്ചു

വിമാനത്താവളത്തിന് പുറത്തുപോയ യുഎഇ റെസിഡന്റ് വിസക്കാരായ യാത്രക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    29 Jan 2023 11:04 AM GMT

The passengers of the Kozhikode flight, which returned to Sharjah, were brought home
X

കോഴിക്കോട്: ഷാർജയിൽ തിരിച്ചിറക്കിയ കോഴിക്കോട് വിമാനത്തിലെ യാത്രക്കാരെ നാട്ടിലെത്തിച്ചു. എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാരെയാണ് പല വിമാനങ്ങളിൽ കേരളത്തിൽ എത്തിച്ചത്. 20 യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

എന്നാൽ, വിമാനത്താവളത്തിന് പുറത്തുപോയ യുഎഇ റെസിഡന്റ് വിസക്കാരായ യാത്രക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയ അവസ്ഥയിലാണ്. പുറപ്പെട്ട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ഷാർജ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഇന്നലെ രാത്രി 11.45ന് കോഴിക്കോട്ടേക്ക് പോയ വിമാനമാണിത്.

TAGS :

Next Story