യു.എ.ഇ എമിറേറ്റുകളുടെ ഭരണാധികാരികള്‍ പുതിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
യു.എ.ഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായി രാജ്യത്തെ എമിറേറ്റുകളുടെ ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി. മുന്‍ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചിക്കാനും പുതിയ പ്രസിഡന്റിന് സമ്പൂര്‍ണ പിന്തുണ അറിയിക്കാനുമാണ് ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തിയത്.
യു.എ.ഇ സൂപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയായ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി സൗദ് ബിന്‍ റാശിദ് അല്‍മുഅല്ല, ഫുജൈറ ഭരണാധികാരി ഹമദ് ബിന്‍ മുഹമ്മദ് അല്‍ശര്‍ഖി എന്നിവരാണ് പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയത്.
വിടപറഞ്ഞ ശൈഖ് ഖലീഫക്ക് അനുശോചനം രേഖപ്പെടുത്തിയും അദ്ദേഹത്തിനായി പ്രാര്‍ത്ഥന നടത്തിയുമാണ് കൂടിക്കാഴ്ച ആരംഭിച്ചത്.
Adjust Story Font
16