കാറ്റിൽ നിന്ന് വൈദ്യുതി; യു.എ.ഇയിൽ വൻ പദ്ധതിക്ക് തുടക്കം
ഭാവി ഊർജ സ്ഥാപനമായ മസ്ദാറാണ് 103 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പാക്കുന്നത്.
അബൂദബി: കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന വൻ പദ്ധതിക്ക് യു.എ.ഇയിൽ തുടക്കമായി. വർഷം 23000ലേറെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കാൻ കഴിയുന്നതാണ് പദ്ധതി. ഭാവി ഊർജ സ്ഥാപനമായ മസ്ദാറാണ് 103 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പാക്കുന്നത്.
അബൂദബിയിലെ സർ ബനിയാണ് ഐലന്റിൽ നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽനഹ്യായാണ് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബൃഹത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പരിസ്ഥിത സൗഹൃദ ഊർജോൽപാദന രീതികളെ പ്രോത്സാഹിപ്പിക്കാനുള്ള യു.എ.ഇയുടെ നീക്കങ്ങളുടെ ഭാഗം കൂടിയാണിത്.
പദ്ധതി യാഥാർഥ്യമാവുന്നതോടെ 26,000 പെട്രോൾ വാഹനങ്ങളെ റോഡിൽ നിന്ന് ഒഴിവാക്കിയതിന് തതുല്യമായ കാർബൺ ബഹിർഗമനം ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലിടങ്ങളിലാണ് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കാറ്റാടി ഫാമുകൾ സ്ഥാപിക്കുക.
അബൂദബിയിലെ സർ ബനിയാസ് ദ്വീപ്, ദെൽമ ദ്വീപ്, അൽ സില എന്നിവിടങ്ങൾക്ക് പുറമെ ഫുജൈറയിലെ അൽഹലായിലും ഫാമുണ്ടാകും. സർ ബനിയാസ് ദ്വീപിൽ സോളാർ പാർക്കും ഇതോടൊപ്പം സ്ഥാപിക്കും. കാറ്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിന് എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി മസ്ദാറുമായി കരാറും ഒപ്പിട്ടു.
Adjust Story Font
16