Quantcast

യു.എ.ഇയുടെ ദീർഘകാല ബഹിരാകാശ ദൗത്യം; സുൽത്താൻ അൽ നിയാബിയെ യാത്രികനായി പ്രഖ്യാപിച്ചു

യു.എ.ഇയുടെ ആദ്യ ദീർഘകാല ബഹിരാകാശയാത്രികന് പ്രസിഡന്റ് ശൈഖ് ബിൻ സായിദ്, വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാശിദ്, ദുബൈ കിരീടാവാകാശി ശൈഖ് ഹംദാൻ തുടങ്ങിയവർ വിജയാശംസ നേർന്നു

MediaOne Logo

Web Desk

  • Updated:

    2022-07-25 19:34:47.0

Published:

25 July 2022 6:04 PM GMT

യു.എ.ഇയുടെ ദീർഘകാല ബഹിരാകാശ ദൗത്യം; സുൽത്താൻ അൽ നിയാബിയെ യാത്രികനായി പ്രഖ്യാപിച്ചു
X

ദുബൈ: യു.എ.ഇയുടെ ദീർഘകാല ബഹിരാകാശ ദൗത്യത്തിനുള്ള യാത്രികനെ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവിടാനുള്ള ദൗത്യത്തിന് യു.എ.ഇ സ്വദേശിയായ സുൽത്താൻ അൽ നിയാദി അടുത്തവർഷം യാത്രതിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവിടുന്ന ആദ്യ അറബ് ബഹിരാകാശ യാത്രികാനായിരിക്കും യു.എ.ഇയുടെ സുൽത്താൻ അൽ നയാബി.

ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് യാത്രികനെ അയക്കുന്ന പതിനൊന്നാമത്തെ രാജ്യമെന്ന ഖ്യാതിയും യു.എ.ഇ ഇതോടെ സ്വന്തമാക്കും. ആറുമാസം ബഹരികാശ കേന്ദ്രത്തിൽ കഴിയുന്നതിന് അഞ്ച് വർഷം നീണ്ട പരിശീലനം സുൽത്താൻ അൽനയാബി പൂർത്തിയാക്കിയതായി മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്റർ അറിയിച്ചു. യു.എ.ഇയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് ഹെസ്സ അൽ മൻസൂരിക്കൊപ്പം തെരഞ്ഞെടുക്കപ്പട്ട് പരിശീലനം നൽകിയ ബഹിരാകാശ യാത്രികനായിരുന്നു ഇദ്ദേഹം. എന്നാൽ യാത്രതിരിക്കാൻ അവസാന നിമിഷം നറുക്ക് വീണത് ഹെസ്സ അൽമൻസൂരിക്ക് ആയിരുന്നെങ്കിലും ബൃഹത്തായ ദൗത്യമാണ് ഇപ്പോൾ സുൽത്താനെ ഏൽപിച്ചിരിക്കുന്നത്.

ഹെസ്സ അൽ മൻസൂരി ഒരാഴ്ചയോളമാണ് സ്‌പേസ് സ്റ്റേഷനിൽ കഴിഞ്ഞത്. ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ നിന്ന് 2023 സെപ്റ്റംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്ന സ്പേസ് എക്സ് ക്രൂ 6 പേടകത്തിലാണ് അൽ നിയാബി ബഹിരാകാശത്തേക്ക് പുറപ്പെടുക. യു.എ.ഇയുടെ ആദ്യ ദീർഘകാല ബഹിരാകാശയാത്രികന് പ്രസിഡന്റ് ശൈഖ് ബിൻ സായിദ്, വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാശിദ്, ദുബൈ കിരീടാവാകാശി ശൈഖ് ഹംദാൻ തുടങ്ങിയവർ വിജയാശംസ നേർന്നു.


TAGS :

Next Story