Quantcast

കേന്ദ്ര പ്രതിരോധ സഹമന്ത്രി യുഎഇ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബൈ എയർഷോ സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    17 Nov 2023 1:42 AM

Defense Minister
X

കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് കെ ഭട്ട് യു എ ഇ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധരംഗത്ത് ഇന്ത്യയും-യു എ ഇയിയും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. ദുബൈ എയര്‍ഷോ സന്ദര്‍ശിക്കുന്നതിനിടെയാണ് കേന്ദ്ര സഹമന്ത്രി യുഎഇ മന്ത്രി മുഹമ്മദ് അല്‍ ബൊവാര്‍ദിയുമായി കൂടിക്കാഴ്ച നടത്തിയത്.

അടുത്തവര്‍ഷം നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തെ കുറിച്ചും മന്ത്രിമാർ ചര്‍ച്ച നടത്തി. സഹമന്ത്രി എയർഷോയിലെ ഇന്ത്യൻ ഡിഫന്‍സ് പവലിയന്‍ സന്ദര്‍ശിച്ചു. ഇന്ത്യയുടെ അഞ്ച് പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങള്‍ എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍നിര യുദ്ധവിമാനമായ എല്‍.സി.എ തേജസ് ഉള്‍പ്പെടെ വിമാനങ്ങളുടെ പ്രദര്‍ശനങ്ങളും ഇതോടൊപ്പമുണ്ട്.







TAGS :

Next Story