Quantcast

വാഹനം തന്നെ അപകടം റിപ്പോർട്ട് ചെയ്യും; യു.എ.ഇയിൽ ഇ-കോൾ സംവിധാനത്തിന് അനുമതി

നേരത്തെ അബൂദബിയിലെ വാഹനങ്ങളിൽ ഇ-കോൾ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    9 July 2024 7:54 PM GMT

The vehicle itself will report the accident; E-call system allowed in UAE
X

അബൂദബി: യു.എ.ഇയിലെ വാഹനങ്ങൾ ഇനി അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യും. വാഹനങ്ങളിൽ ഇ-കോൾ സംവിധാനം ഏർപ്പെടുത്താൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി. അപകടത്തിനും രക്ഷാപ്രവർത്തനത്തിനുമിടയിലെ സമയം 40% കുറക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

മൂന്ന് വർഷം മുമ്പ് അബൂദബിയിലെ വാഹനങ്ങളിൽ ഇ-കോൾ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു. അപകടത്തിൽപെട്ടാൽ വാഹനം തന്നെ അക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്യും. അപകടത്തിന്റെ വ്യാപ്തി, വാഹനത്തിന്റെ മോഡൽ, അപകടം നടന്ന സ്ഥലം, യാത്രക്കാരുടെ എണ്ണം എന്നിവ സഹിതമാണ് പൊലീസിൽ റിപ്പോർട്ട് എത്തുക.

അബൂദബിയിൽ വാഹനാപകടമണരം പത്ത്ശതമാനം വരെ കുറക്കാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനം. പൊലീസ്, ആംബുലൻസ്, സിവിൽഡിഫൻസ് എന്നിവക്ക് അപകടസ്ഥലത്തേക്ക് കുതിച്ചെത്താനുള്ള സമയം നാലുമിനിറ്റായി കുറക്കാൻ ഇതിന് കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

TAGS :

Next Story