ദുബൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു
ഫ്‌ളൈദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല.
ദുബൈ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല.
കിർഗിസ്താൻ തലസ്ഥാനമായ ബിഷ്‌കേക്കിലേക് പോവുകയായിരുന്ന ഫ്ലൈദുബൈ Fz1461 വിമാനത്തിന്റെ ചിറകാണ് റൺവേക്ക് അടുത്ത് കിടന്ന ഗൾഫ് എയർ വിമാനത്തിന്റ ചിറകിൽ തട്ടിയത്. ഫ്‌ളൈദുബൈ വിമാനം ഇതോടെ യാത്രഅവസാനിപ്പിച്ചു യാത്രക്കാരെ ഇറക്കി. ഇവർക്ക് മറ്റൊരു വിമാനത്തിൽ സൗകര്യം ഏർപ്പെടുത്തും.
റൺവേ രണ്ടുമണിക്കൂർ താല്കാലികമായി അടച്ചത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു
Next Story
Adjust Story Font
16