Quantcast

സ്മാരക നാണയങ്ങൾക്ക് 12 കിലോയുടെ പുറംചട്ടയുള്ള ലോഹ ആൽബം; റെക്കോർഡ് ശ്രമവുമായി മലയാളി

1950 മുതൽ 2022 വരെ ഇന്ത്യ പുറത്തിറക്കിയ 52 സ്മാരകനാണയങ്ങൾ സിനോജിന്റെ ശേഖരത്തിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-26 18:31:18.0

Published:

26 Jan 2022 6:24 PM GMT

സ്മാരക നാണയങ്ങൾക്ക് 12 കിലോയുടെ പുറംചട്ടയുള്ള ലോഹ ആൽബം; റെക്കോർഡ് ശ്രമവുമായി മലയാളി
X

ഇന്ത്യ പുറത്തിറക്കിയ സ്മാരക നാണയങ്ങൾ സൂക്ഷിക്കാൻ 12 കിലോ ഭാരമുള്ള പുറംചട്ടയോടെ ലോഹ ആൽബം തീർത്ത് മലയാളിയുടെ ലോക റെക്കോർഡ് ശ്രമം. റിപ്പബ്ലിക് ദിനത്തിൽ ആൽബത്തിന്റെ പുറംചട്ട ദുബൈയിൽ പുറത്തിറക്കി. തൃശൂർ തൃപ്രയാർ സ്വദേശി സിനോജ് സിദ്ധാർഥനാണ് ഇന്ത്യ പുറത്തിറക്കിയ സ്മാരക നാണയങ്ങൾ സൂക്ഷിക്കാനായി പിച്ചളലോഹത്തിൽ ആൽബം നിർമിച്ച് ലോകറെക്കോർഡിന് ശ്രമിക്കുന്നത്. 12 കിലോ വരുന്ന ആൽബത്തിന്റെ പുറംചട്ട റിപ്പബ്ലിക് ദിനത്തിൽ സിനോജ് ദുബൈയിൽ വാർത്താസമ്മേളനത്തിൽ പുറത്തിറക്കി. 1950 മുതൽ 2022 വരെ ഇന്ത്യ പുറത്തിറക്കിയ 52 സ്മാരകനാണയങ്ങൾ സിനോജിന്റെ ശേഖരത്തിലുണ്ട്. അവ ലോഹംകൊണ്ട് തീർത്ത പേജുകളിൽ ഈ ആൽബത്തിൽ ഘടിപ്പിക്കുന്നതോടെയാണ് റെക്കോർഡ് ശ്രമം പൂർത്തിയാവുക. ഒരുമാസത്തിനകം ആൽബത്തിന്റെ നിർമാണം പൂർത്തിയാക്കി ഗിന്നസ് ഉൾപ്പെടെയുള്ള ലോകറെക്കോർഡ് പ്രതിനിധികൾക്ക് സമർപ്പിക്കുമെന്ന് സിനോജ് പറഞ്ഞു.

ഖത്തറിൽ പ്രവാസിയായിരുന്ന സിനോജ് നാട്ടിൽ ബിസിനസ് രംഗത്ത് സജീവമാണ്. മൂന്നുമാസം സമയമെടുത്താണ് പുറംചട്ട തീർത്തത്. അമ്പതാംവാർഷികം ആഘോഷിക്കുന്ന യുഎഇക്കായും ഇത്തരമൊരു ആൽബം നിർമിച്ചുകൊണ്ടിരിക്കുകയാണ്.

The world record attempt of a Malayalee to make a metal album with a cover weighing 12 kg to keep the commemorative coins issued by India.

TAGS :

Next Story