Quantcast

ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ്; മറ്റൊരു വിസ്മയം കാഴ്ച്ചവെക്കാനൊരുങ്ങി ദുബൈ

20 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ കാർ മാർക്കറ്റ് ഒരുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    4 July 2024 4:26 PM GMT

ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ്; മറ്റൊരു വിസ്മയം കാഴ്ച്ചവെക്കാനൊരുങ്ങി ദുബൈ
X

ദുബൈ : ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് ദുബൈയിൽ വരുന്നു. ഇതിനായി ദുബൈ മുനിസിപ്പാലിറ്റിയും, ഡി.പി.വേൾഡും കരാറിൽ ഒപ്പുവെച്ചു. 20 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ കാർ മാർക്കറ്റ് ഒരുക്കുന്നത്.

യു.എ.ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂമാണ് ദുബൈയിൽ ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് പദ്ധതി പ്രഖ്യാപിച്ചത്. ദുബൈ മുനിസിപ്പാലിറ്റിയും തുറമുഖ കമ്പനിയായ ഡിപി വേൾഡും ചേർന്നാണ് ഈ മാർക്കറ്റ് സജ്ജമാക്കുക. ഇതുസംബന്ധിച്ച പങ്കാളിത്ത കരാറിൽ ഇവർ ഒപ്പുവെച്ചു. 20 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന മാർക്കറ്റിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സർക്കാർ സേവനങ്ങളും, ബാങ്കിങ് സേവനങ്ങളും ലഭ്യമായിരിക്കും. വാഹനലോകത്തെ സുപ്രധാന പരിപാടികൾക്കെല്ലാം ഇവിടെ വേദിയൊരുക്കും.

ഡിപി വേൾഡ് മാനേജ് ചെയ്യുന്ന ലോകത്തെ 77 തുറമുഖങ്ങളിൽ നിന്നും വാഹനമെത്തിക്കാനും കൈമാറ്റം ചെയ്യാനുമുള്ള സാധ്യത ഈരംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. 2033നകം ലോകത്തെ ഏറ്റവും ശക്തമായ സമ്പദ്ഘടനയുള്ള മൂന്ന് നഗരങ്ങളിലൊന്നായി ദുബൈയെ വളർത്താൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് ശൈഖ് മക്തൂം പറഞ്ഞു.

TAGS :

Next Story