പത്തു മാസങ്ങൾക്കിപ്പുറം ഇതാദ്യം; യു.എ.ഇയിൽ ഇന്ന് കോവിഡ് മരണമില്ല
പോയ വർഷം നവംബർ 14നായിരുന്നു ഇതിനു മുമ്പ് ഒറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്യാതിരുന്നത്
യു.എ.ഇയിൽ കോവിഡ് മരണം രേഖപ്പെടുത്താതെ ഒരു ദിനം. ഏതാണ്ട് പത്തു മാസങ്ങൾക്കിപ്പുറമാണ് രാജ്യത്ത് കോവിഡ് മരണമില്ലാതെ ഒരു ദിവസം കടന്നു പോകുന്നത്. പോയ വർഷം നവംബർ 14നായിരുന്നു ഇതിനു മുമ്പ് ഒറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്യാതിരുന്നത്. കർശന കോവിഡ് ചട്ടങ്ങളും ഊർജിത വാക്സിൻ വിതരണവും മൂലം കോവിഡിനെ അമർച്ച ചെയ്യുന്നതിൽ നിർണായക നേട്ടം കൈവരിക്കാൻ യു.എ.ഇക്കായിട്ടുണ്ട്. 2043 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് യു.എ.ഇയിൽ മരിച്ചത്.
പ്രതിദിനം നാലായിരത്തിനു മുകളിൽ വരെ എത്തിയിരുന്ന പ്രതിദിന കോവിഡ് കേസുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ആയിരത്തിനും ചുവടെയാണ്. മരണസംഖ്യയും കോവിഡ് കേസുകളുടെ എണ്ണവും കുറയുന്നത് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മികച്ച വിജയമായാണ് യു.എ.ഇ വിലയിരുത്തുന്നത്. ആശുപത്രിയിലുള്ള കോവിഡ് രോഗികൾക്ക് മികച്ച ചികിത്സയും പരിചരണവുമാണ് യു.എ.ഇ നൽകി വരുന്നത്.
Adjust Story Font
16