Quantcast

SSLC : കോവിഡ് മൂലം പരീക്ഷമുടങ്ങിയവരെ റെഗുലർ വിദ്യാർഥികളായി സേ പരീക്ഷ നടത്തണമെന്നാവശ്യം

ഗൾഫിൽ പരീക്ഷയെഴുതിയ 573 വിദ്യാർഥികളിൽ 17 പേർ മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാതിരുന്നത്

MediaOne Logo

Web Desk

  • Published:

    14 July 2021 5:36 PM GMT

SSLC : കോവിഡ് മൂലം പരീക്ഷമുടങ്ങിയവരെ റെഗുലർ വിദ്യാർഥികളായി സേ പരീക്ഷ നടത്തണമെന്നാവശ്യം
X

കോവിഡ് ബാധിച്ച് എസ് എസ് എൽ സി പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഗൾഫിലെ വിദ്യാർഥികളെ പരാജയപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് യു എ ഇയിലെ സ്കൂൾ അധികൃതർ. ഇവർക്ക് റെഗുലർ വിദ്യാർഥികളായി തന്നെ സേ പരീക്ഷക്ക് അവസരം നൽകണമെന്നും സ്കൂളുകൾ സർക്കാറിനോട് ആവശ്യപ്പെടുന്നു.

ഗൾഫിൽ പരീക്ഷയെഴുതിയ 573 വിദ്യാർഥികളിൽ 17 പേർ മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാതിരുന്നത്. ഇവരിൽ പത്ത് പേരും കോവിഡ് ബാധയെ തുടർന്ന് പരീക്ഷക്ക് ഹാജരാകാൻ കഴിയാതിരുന്നവരാണ്. ഇവരിൽ ചിലർക്ക് എഴുതിയ എട്ട് പരീക്ഷകളിലും മികച്ച മാർക്കുണ്ട്. രണ്ട് പരീക്ഷക്ക് എത്താതിരുന്നതാണ് ഉപരിപഠന യോഗ്യത നഷ്ടപ്പെടാൻ കാരണം. ഇവരെ ഫലം പ്രഖ്യാപിക്കാത്ത ആർ എ എൽ പട്ടികയിൽ ഉൾപ്പെടുത്തമെന്നാണ് ആവശ്യം. അബൂദബി മോഡൽ സ്കൂളിൽ ഉപരിപഠനത്തിന് അവസരം ലഭിക്കാതിരുന്ന വിദ്യാർഥികളിൽ നാലുപേരും കോവിഡ് മൂലം പരീക്ഷക്ക് എത്താൻ കഴിയാത്തവരായിരുന്നു.

TAGS :

Next Story