Quantcast

യു.എ.ഇയിൽ മൂന്ന് സുപ്രധാന സമയപരിധികൾ അടുത്ത മാസത്തോടെ അവസാനിക്കുന്നു

MediaOne Logo

Web Desk

  • Published:

    3 May 2023 4:52 PM GMT

UAE new law
X

യു.എ.ഇയിൽ നടപ്പിൽ വന്ന പുതിയ നിയമപരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിൽ, മൂന്ന് സുപ്രധാന സമയപരിധികൾ അവസാനിക്കാനിരിക്കുകയാണ് അടുത്ത മാസം.

രാജ്യത്ത് കോർപ്പറേറ്റ് നികുതി നിലവിൽ വരാൻ ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്.

ഈ വർഷം ജൂൺ 1 ഓടെയാണ് കോർപ്പറേറ്റ് നികുതി നടപ്പിലാക്കുക. ഇതിന് മുൻപ് നടപടികൾ പൂർത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്. നികുതി വ്യവസ്ഥയിൽ സുതാര്യതയും വ്യക്തതയും കൊണ്ടുവരാനാണ് ധനമന്ത്രാലയം ഈ നടപടി കൈകൊള്ളുന്നത്.

എമിറേറ്റൈസേഷൻ ലക്ഷ്യം പൂർത്തീകരിക്കുന്നതിലാണ് രണ്ടാമത്തെ പ്രധാന സമയപരിധി അവസാനിക്കാനിരിക്കുന്നത്. ജൂൺ 30നകം അൻപതോ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾ 1 ശതമാനം എമിറേറ്റൈസേഷൻ നടപ്പിലാക്കിയിരിക്കണം. അല്ലാത്ത പക്ഷം കടുത്ത ശിക്ഷാനടപടികളാണ് ഇത്തരം കമ്പനികളെ കാത്തിരിക്കുന്നത്.

തൊഴിൽ നഷ്ട ഇൻഷുറൻസ് സബ്‌സ്‌ക്രിപ്ഷന്റെ അവസാന തീയതിയും ജൂൺ 30ഓടെ അവസാനിക്കും. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരും ഈ സ്‌കീമിനായി സൈൻ അപ്പ് ചെയ്യൽ നിർബന്ധമാണ്. ജനുവരി 1നാണ് സബ്‌സ്‌ക്രിപ്ഷൻ ആരംഭിച്ചത്. ഇത് പൂർത്തിയാക്കാത്ത ജീവനക്കാർ പിഴ അടയ്‌ക്കേണ്ടിവരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

TAGS :

Next Story