Quantcast

ചരക്ക് ട്രക്കുകൾ നിർത്തിയിടാനായി ദുബൈയിൽ മൂന്ന് കേന്ദ്രങ്ങൾ വരുന്നു

മൂന്നിടങ്ങളിലായി ഒരേസമയം 480 ട്രക്കുകൾക്ക് നിർത്തിയിടാൻ സൗകര്യമുണ്ടാകും. കേന്ദ്രങ്ങളുടെ നിർമാണത്തിന് ദുബൈ ആർ ടി എ ഒരുക്കം തുടങ്ങി.

MediaOne Logo

Web Desk

  • Published:

    10 July 2021 4:44 PM GMT

ചരക്ക് ട്രക്കുകൾ നിർത്തിയിടാനായി ദുബൈയിൽ മൂന്ന് കേന്ദ്രങ്ങൾ വരുന്നു
X

ചരക്ക് ട്രക്കുകൾ നിർത്തിയിടാനായി ദുബൈയിൽ മൂന്ന് വിശ്രമകേന്ദ്രങ്ങൾ വരുന്നു. മൂന്നിടങ്ങളിലായി ഒരേസമയം 480 ട്രക്കുകൾക്ക് നിർത്തിയിടാൻ സൗകര്യമുണ്ടാകും. കേന്ദ്രങ്ങളുടെ നിർമാണത്തിന് ദുബൈ ആർ.ടി.എ ഒരുക്കം തുടങ്ങി.

ബി.ഒ.ടി അടിസ്ഥാനത്തിൽ ദുബൈ നഗരത്തിന്റെ അതിർത്തി മേഖലകളിലടക്കമാണ് ട്രക്കുകൾക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നത്. ഒന്ന് ജബൽ അലി വ്യവസായമേഖലയിൽ അബൂദബി അതിർത്തിയോട് ചേർന്നാണ് നിർമിക്കുക. പത്ത് ഹെക്ടർ വലിപ്പമുള്ള ഇവിടെ 200 ട്രക്കുകൾ വരെ ഒരേ സമയം നിർത്തിയിടാന്‍ പറ്റും.

എമിറേറ്റ്സ് റോഡിൽ ദുബൈ- ഷാർജ അതിർത്തിയിലാണ് മറ്റൊരു വിശ്രമകേന്ദ്രം വരുന്നത്. ഏഴ് ഹെക്ടർ സ്ഥലത്ത് ഒരുക്കുന്ന ഈ കേന്ദ്രത്തിൽ 150 ട്രക്കുകൾ നിർത്താം. ഇൻഡസ്ട്രിയൽ സിറ്റിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനടുത്താണ് മൂന്നാമത്തെ കേന്ദ്രം. ഇവിടെ അഞ്ച് ഹെക്ടർ പ്രദേശത്ത് നൂറ് ട്രക്കുകൾ വരെ നിർത്തിയിടാം.

ഡ്രൈവർമാർക്ക് താമസ സ്ഥലം, കടകൾ, റെസ്റ്റോറന്റുകൾ, വാഹനങ്ങളുടെ അറ്റകുറ്റപണിക്ക് വർക്ക്ഷോപ്പുകൾ, സാധനങ്ങൾ സൂക്ഷിക്കാൻ വെയർഹൗസുകൾ എന്നീ സൗകര്യങ്ങളോടെ കേന്ദ്രം നിർമിക്കാനാണ് ആർടിഎ ടെൻഡർ നൽകാനൊരുങ്ങുന്നത്.

TAGS :

Next Story