Quantcast

റമദാനിൽ ഗ്ലോബൽ വില്ലേജിൽ സമയമാറ്റം: പ്രത്യേക പരിപാടികളും മജ്‌ലിസും

വ്രതമാസത്തിൽ വൈകുന്നേരം ആറു മുതൽ പുലർച്ചെ രണ്ടുവരെയാകും ആഗോളഗ്രാമം പ്രവർത്തിക്കുക

MediaOne Logo

Web Desk

  • Updated:

    2023-03-15 19:38:20.0

Published:

15 March 2023 7:35 PM GMT

Time Change in Global Village during Ramadan
X

ദുബൈ ഗ്ലോബൽ വില്ലേജിൽ റമദാനിലെ പ്രവർത്തന സമയത്തിൽ മാറ്റം. വ്രതമാസത്തിൽ വൈകുന്നേരം ആറു മുതൽ പുലർച്ചെ രണ്ടുവരെയാകും ആഗോളഗ്രാമം പ്രവർത്തിക്കുക. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം നാലു മണിമുതലാണ് ഗ്ലോബൽ വില്ലേജ് തുറക്കുന്നത്

റമദാനിൽ സന്ദർശകർക്ക് എത്താനുള്ള സൗകര്യം പരിഗണിച്ചാണ് സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

നോമ്പുകാലത്തിന് യോജിച്ച വിവിധ പരിപാടികളും ഓഫറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാന സ്റ്റേജിൽ എല്ലാ രാത്രിയിലും രണ്ടുതവണ അവതരിപ്പിക്കുന്ന അറബിക് ഓർക്കസ്ട്രയാണ് ഇതിൽ പ്രധാനം.. എല്ലാ റമദാനിലും ഒരുക്കാറുള്ള മജ്ലിസും ഇത്തവണ ഉണ്ടാകും. അതിഥികൾക്ക് ഇഫ്താറോ അത്താഴമോ ഓർഡർ ചെയ്യാനും നഗരിയിലെ ഭക്ഷ്യശാലകളിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് മജ്ലിസിൽ അവ കഴിക്കാനും സൗകര്യം ഒരുക്കും. റമദാൻ പ്രമേയത്തിലുള്ള വിവിധ പരിപാടികളും മജ്ലിസിൽ ഒരുക്കും. വിവിധ കാർഡ് ഗെയിമുകളും വാടകക്ക് ലഭ്യമാക്കും..



ഗ്ലോബൽ വില്ലേജിലെ 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകളിൽ പ്രത്യേക റമദാൻ വിഭവങ്ങളും അലങ്കാരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈജിപ്ത്, തുർക്കിയ, അൽ സൻആ പവലിയനുകളിൽ ഹോം ആക്‌സസറികളുടെ ശേഖരമാണുള്ളത്. ഇത്തവണ ഏപ്രിൽ 29 വരെ ഗ്ലോബൽ വില്ലേജ് തുറന്നു

TAGS :

Next Story