Quantcast

യു.എ.ഇ ദേശീയദിനം; പ്രവാസികളും യൂണിയൻ ഡേ ആഘോഷത്തിൽ

ദിവസങ്ങൾ നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-12-02 18:49:14.0

Published:

2 Dec 2023 4:05 PM GMT

യു.എ.ഇ ദേശീയദിനം; പ്രവാസികളും യൂണിയൻ ഡേ ആഘോഷത്തിൽ
X

ദുബൈ: ഇന്ന് യു.എ.ഇ ദേശീയദിനം. വിവിധ അറബ് നാട്ടുരാജ്യങ്ങൾ ഒന്നായി ഐക്യ അറബ് എമിറേറ്റ് എന്ന രാഷ്ട്രം പിറന്നിട്ട് 52 വർഷം പിന്നിടുന്നു. യു.എ.ഇ സ്വദേശികൾക്കും, പ്രവാസികൾക്കും ‘യൂണിയൻ ഡേ’ ഒരുപോലെ ഐക്യത്തിന്റെ ആഘോഷമാണ്.

1971 ഡിസംബർ രണ്ടിനാണ് രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ നേതൃത്വത്തിൽ ആറ് എമിറേറ്റുകൾ ചേർന്ന് ഒരു രാജ്യമാകാൻ തീരുമാനിക്കുന്നത്. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ ആറ് എമിറേറ്റുകൾ ഒറ്റ കൊടിക്കീഴിലെത്തി. അടുത്തവർഷം റാസൽഖൈമ കൂടി യു എ ഇയുടെ ഭാഗമായി.

ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്നറിയപ്പെട്ടിരുന്ന മരൂഭൂ നാട്ടുരാജ്യങ്ങളിൽ നിന്ന് പെട്രോ ഡോളറിന്റെ കരുത്തിൽ യു .എ.ഇ എന്ന സമ്പന്നരാഷ്ട്രത്തിലേക്കുള്ള ഈ നാടിന്റെ യാത്ര ഇന്ന് ചരിത്രമാണ്. മലയാളികൾ ഏറ്റവും പ്രവാസികളായുള്ള രാജ്യവും യു.എ.ഇയാണ്.

ദിവസങ്ങൾ നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നത്. സുസ്ഥിരതാ വർഷം ആചരിക്കുന്ന യു എ ഇ ഇത്തവണ കോപ് 28 ആഗോള ഉച്ചകോടിയുടെ ആതിഥേയർ കൂടിയാണ്. ദേശീയദിനത്തിന്റെ ഔദ്യോഗിക പരിപാടികളെല്ലാം ഉച്ചകോടി വേദിയായ ദുബൈ എക്സ്പോ സിറ്റിയിലാണ് നടക്കുന്നത്.

യൂണിയൻ ഡേ പ്രമാണിച്ച് ഇന്ന് മുതൽ ഡിസംബർ നാല് വരെ യു എ ഇയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീണ്ട അവധിക്ക് ശേഷം ഡിസംബർ അഞ്ചിനാണ് സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ സജീവമാവുക.

TAGS :

Next Story