ട്രാഫിക് നിയമലംഘനം: ആറുമാസത്തിനിടെ പിടികൂടിയത് 4,172 വാഹനങ്ങൾ
എഞ്ചിന്റെ വേഗത കൂട്ടാനായി രൂപമാറ്റം വരുത്തിയതും പൊതുജനങ്ങൾക്ക് ശല്യമാകുന്നതുമായ വാഹനങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ആറു മാസത്തിനിടെ ദുബൈയിൽ പിടികൂടിയത് 4,172 വാഹനങ്ങൾ. എഞ്ചിന്റെ വേഗത കൂട്ടാനായി രൂപമാറ്റം വരുത്തിയതും പൊതുജനങ്ങൾക്ക് ശല്യമാകുന്നതുമായ വാഹനങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും.
നാലായിരത്തിലേറെ സാധാരണ വാഹനങ്ങൾക്കു പുറമെ പിന്നിട്ട ആറു മാസത്തിനുള്ളിൽ 8,786 ഇലക്ട്രിക് വാഹനങ്ങളും പിടിച്ചെടുത്തതായി ദുബൈ പൊലിസ് അറിയിച്ചു. 2022ലെ എക്സിക്യുട്ടീവ്കൗൺസിൽ നിയമങ്ങൾക്കനുസൃതമായ സാങ്കേതികമായ നിലവാരം പാലിക്കുന്നതിൽ പരാജയപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകളാണ് പിടിച്ചെടുത്തത്.
നടപ്പുവർഷം രണ്ടാം പാദത്തിൽ ജനറൽ ട്രാഫികിന്‍റെ പ്രകടനം വിലയിരുത്തുന്നതിനായി ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. എമിറേറ്റിലെ അപകട മരണ നിരക്ക് ലക്ഷത്തിൽ ഒന്നായി കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ദുബൈ പൊലിസ് നീക്കം.
ഇതിന് അനുസൃതമായി റോഡുകളിലെ പൊതു ജനസുരക്ഷ വർധിപ്പിക്കുന്നതിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫികിന് നിർണാകമായ പങ്കുണ്ടെന്ന് അൽ മർറി പറഞ്ഞു. അപകടങ്ങൾ കുറക്കുന്നതിനായി പൊതു ജനങ്ങൾക്ക് വിവിധ ഡിപാർട്ട്മെന്റുകളുമായി സഹകരിച്ച് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുമെന്നും ദുബൈ പൊലിസ് അധികൃതർ വെളിപ്പെടുത്തി.
Adjust Story Font
16