ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് തുടരുമെന്ന് ഉറപ്പായി
എപ്രിൽ 24മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക് നിലവിൽ വന്നത്.
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ 21 വരെ യാത്രാവിമാനം പറക്കില്ലെന്ന് ഉറപ്പായി. ജൂലൈ 22 മുതൽ നിബന്ധനകളോടെ വിമാന സർവീസ് പുനരാരംഭിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
എയർ ഇന്ത്യക്കും ഇത്തിഹാദിനും പിറകെ എമിറേറ്റ്സ് എയർലൈനും ജൂലൈ 21 വരെ യാത്രാവിമാനം ഇല്ലെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും വിമാനങ്ങളുണ്ടാവില്ല. അതേസമയം യു.എ.ഇ അധികൃതരുടെ മുൻകൂർ അനുമതിയിൽ നാട്ടിൽ കുടുങ്ങിയ കൂടുതൽ ആരോഗ്യ പ്രവർത്തകർ യു.എ.ഇയിലെത്തി. യാത്രാവിലക്കിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 95ആരോഗ്യ പ്രവർത്തകരാണ് പ്രത്യേക വിമാനത്തിൽ ദുബൈയിൽ എത്തിയതെന്ന്സുലേഖ ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിൽ കുടുങ്ങിയ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആശുപത്രിജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് തിരിച്ചെത്തിയത്.
എപ്രിൽ 24മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക് നിലവിൽ വന്നത്. തുടർന്ന് വിമാന സർവീസുകൾ നിലച്ചെങ്കിലും കഴിഞ്ഞ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ജൂലൈ പകുതിയോടെ സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ്എമിറേറ്റ്സ് നേരത്തെ പങ്കുവെച്ചത്.
Adjust Story Font
16