Quantcast

ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് നോവൽ എഴുത്തുകാരി ലൈബ അബ്ദുൽ ബാസിതിന് ആദരം

MediaOne Logo

Web Desk

  • Published:

    9 Nov 2022 4:28 PM

ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് നോവൽ   എഴുത്തുകാരി ലൈബ അബ്ദുൽ ബാസിതിന് ആദരം
X

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് നോവൽ എഴുത്തുകാരിയും ഖത്തറിലെ ദോഹ ഒലീവ് ഇന്റർനാഷണൽ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ ലൈബ അബ്ദുൽ ബാസിതിനെ കേരള വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ഓർഡർ ഓഫ് ദി ഗാലക്‌സി എന്ന തലവാചകത്തിൽ മൂന്നോളം ഇംഗ്ലീഷ് നോവൽ സീരിസുകളിൽ ലൈബ അബ്ദുൽ ബാസിത് രചിച്ച പുസ്തകങ്ങൾ നേരത്തെ നാൽപത്തിയൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തിരുന്നു.

ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് നോവൽ എഴുത്തുകാരി എന്ന വിഭാഗത്തിലാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്നത്. കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി സ്വദേശികളായ അബ്ദുൽ ബാസിത്തിന്റെയും തസ്നീം അബ്ദുൽ ബാസിത്തിന്റെയും മകളാണ് ലൈബ.

TAGS :

Next Story