Quantcast

തുർക്കി, യു.എ.ഇ സഹകരണം ശക്​തമാകുന്നു

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാകും

MediaOne Logo

Web Desk

  • Published:

    12 Jun 2023 5:30 PM GMT

തുർക്കി, യു.എ.ഇ സഹകരണം ശക്​തമാകുന്നു
X

യു.എ.ഇ-തുർക്കി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാകും. ഇസ്തംബുളിൽ യുഎ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്യാൻ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനുമായി സാമ്പത്തിക സഹകരണ വിഷയങ്ങൾ ചർച്ച ചെയ്തു. ഗൾഫ്​ മേഖലയുടെ വികസനത്തിൽ ഉഭയക്ഷി ബന്ധം ഏറെ ഗുണം ചെയ്യുമെന്ന്​ ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.

അടുത്തിടെയാണ്​തുർക്കിയുമായി യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിട്ടത്​. ഇരു രാജ്യങ്ങളും കരാറിന്​ ഔദ്യോഗിക അംഗീകാരവും നൽകി. ഇതോടെ കയറ്റിറക്കുമതി രംഗത്തെ മുന്നേറ്റത്തിന്​ കൂടുതൽ ഉത്തേജനമായി. യു.എ.ഇ പ്രസിഡൻറി​െൻറ തുർക്കി സന്ദർശനം എല്ലാ തുറകളിലും സഹകരണം ശക്​തിപ്പെടുത്താൻ വഴിയൊരുക്കും.

അഞ്ച്​വർഷത്തിനകം എണ്ണ ഇതരവ്യാപാരം 40 ശതകോടി ഡോളറിൽ എത്തിക്കുകയാണ്​​ ലക്ഷ്യം. നിലവിൽ ഇത്​ 18.9 ശതകോടി ഡോളറാണ്​. യു.​എ.​ഇ സെ​പ ക​രാ​ർ ഒ​പ്പു​വെ​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മെന്ന പ്രത്യേകത കൂടിയുണ്ട്​​ തു​ർ​ക്കി​യക്ക്​. ആ​ദ്യം ഇ​ന്ത്യ​യു​മാ​യി ഒ​പ്പു​വെ​ച്ച യു.​എ.​ഇ പി​ന്നീ​ട്​ ഇ​സ്രാ​യേ​ൽ, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യും ക​രാ​റി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. കയറ്റിറക്കുമതി റിക്കാർഡ്​ നേട്ടത്തിലേക്ക്​ കൊണ്ടു പോകാൻ സാധിക്കുമെന്ന ​ പ്രതീക്ഷയാണ്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നും ചർച്ചയിൽ പങ്കുവെച്ചത്​. മേഖലയുടെ വികാസത്തിനും സുസ്​ഥിരതക്കും ഇരു രാജ്യങ്ങൾക്കും ഏറെ ചെയ്യാൻ സാധിക്കുമെന്നും ഇരു നേതാക്കളും വിലയിരുത്തി.

TAGS :

Next Story