ദുബൈയില്‍ രണ്ട് മലയാളി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു
മലപ്പുറം സ്വദേശി 12 വയസുകാരി കെട്ടിടത്തില്‍നിന്ന് വീണും ആലപ്പുഴ സ്വദേശി എട്ട് വയസുകാരി പനിയെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെയുമാണ് മരിച്ചത്
ദുബൈയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് മലയാളി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം സ്വദേശിയായ 12 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചപ്പോള്‍ ആലപ്പുഴ സ്വദേശിയായ എട്ട് വയസുകാരി പനിബാധിച്ച് തുടര്‍ചികിത്സയ്ക്കിടെയാണ് മരിച്ചത്.
മലപ്പുറം വേങ്ങര സ്വദേശി അലിയുടെയും നഹ്‌ലയുടെയും മകള്‍ നിഹയാണ് വെള്ളിയാഴ്ച താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. വര്‍ഖ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടിയെ കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് സാമൂഹികപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം ദുബൈയില്‍ ഖബറടക്കി.
ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ എട്ട് വയസുകാരി ഐറിസാണ് പനിയെ തുടര്‍ന്ന് മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയതായും ഇന്ന് രാവിലെ 11 മണിക്ക് എരമല്ലൂർ സന്റ് ഫ്രാൻസീസ് സേവ്യേഴ്സ് പള്ളി സിമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
Adjust Story Font
16