കനത്ത വേനൽ ചൂടിന് നേരിയ ആശ്വാസമാകുന്നു; യു.എ.ഇയിൽ മൂന്നു ദിവസത്തെ മഴയ്ക്ക് സാധ്യത
ഒരാഴ്ചയായി യു.എ.ഇയിൽ തുടരുന്ന കടുത്ത വേനൽ ചൂടിന് അൽപം ശമനത്തിന് സാധ്യത. വരുന്ന മൂന്നു ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചില എമിറേറ്റുകളിലെ ചൂട് 50 ഡിഗ്രി സെൽഷ്യസിനും മുകളിലായിരുന്നു.
ദേശീയ കാലാവസ്ഥാ കേന്ദ്ര(എൻ.സി.എം)ത്തിന്റെ പ്രവചനമനുസരിച്ച്, വരുന്ന ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ തെക്ക്-കിഴക്ക് ഭാഗങ്ങളിൽ പെയ്യുന്ന മഴ താപനിലയിൽ ഗണ്യമായ കുറവിന് കാരണമായേക്കുമെന്നാണ് പ്രതീക്ഷ.
തിങ്കളാഴ്ച മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇന്ന് അൽഐനിൽ നേരിയ മഴ ലഭിച്ചതായി എൻ.സി.എം അറിയിച്ചു.
Next Story
Adjust Story Font
16