Quantcast

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗ നിർദ്ദേശങ്ങളുമായി അബൂദബി പൊലീസ്

MediaOne Logo

Web Desk

  • Published:

    7 Sep 2022 9:43 AM GMT

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗ നിർദ്ദേശങ്ങളുമായി അബൂദബി പൊലീസ്
X

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഊർജ്ജിതമായ ശ്രമങ്ങളാണ് അബൂദബി പൊലീസ് നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അവർ ഇന്ന് പോസ്റ്റ ചെയ്ത വീഡിയോയിൽ, എന്തെല്ലാം മുൻകരുതലുകളാണ് കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി നമ്മൾ സ്വീകരിക്കേണ്ടതെന്ന് വിശദീകരിക്കുന്നുണ്ട്.

വാഹനങ്ങളിലായിരിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളും പരിക്കുകളും തടയുന്നതിനായി താഴെ പറയുന്ന നടപടികൾ കൈക്കൊള്ളണമെന്നാണ് പൊലീസ് ഉപദേശിക്കുന്നത്.

  • വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ ഡോറുകൾ തുറക്കാൻ സാധ്യത തീരെയില്ലെന്ന് ഉറപ്പാക്കാനായി ചൈൽഡ് ലോക്കുകൾ മുതിർന്നവർ തന്നെ കൈകാര്യം ചെയ്യണം.
  • 4 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികളെ സുരക്ഷിതമായി, കുട്ടികൾക്ക് പ്രത്യേകമായുള്ള ഇൻഫാന്റ് കാർ സീറ്റുകൾ സജ്ജീകരിച്ച് അതിൽതന്നെ ഇരുത്തണം.
  • സുരക്ഷിതമായ ഇരുത്തം ഉറപ്പാക്കാനായി, കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനുമനുസരിച്ചുള്ള കാർ സീറ്റുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം.
  • കുട്ടികളുടെ സീറ്റ് ബെൽറ്റുകൾ മുതിർന്നവർ തന്നെ കൈകാര്യം ചെയ്യണം.
  • 10 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികളെയും 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികളെയും ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്. പകരം, സീറ്റ് ബെൽറ്റുകൾ ഉറപ്പിച്ച് പിൻസീറ്റിൽ തന്നെ അവരെ ഇരുത്തണം.
TAGS :

Next Story