'നന്മയുടെ പക്ഷി'കളായി യു.എ.ഇ വ്യോമസേന; ഗസ്സയുടെ ആകാശത്ത് അവശ്യവസ്തുക്കൾ വർഷിച്ചു
റമദാൻ പ്രമാണിച്ച് 42 ടൺ ഭക്ഷണവസ്തുക്കളും മെഡിക്കൽ സഹായങ്ങളും വിമാനത്തിൽനിന്ന് താഴേക്ക് എയർഡ്രോപ്പ് ചെയ്തു
അബൂദബി: റമദാനിൽ ഗസ്സയുടെ ആകാശത്തുനിന്ന് അവശ്യവസ്തുക്കൾ വർഷിച്ച് യു.എ.ഇ വ്യോമസേന. ഈജിപ്ഷ്യൻ വ്യോമസേനയുമായി കൈകോർത്താണ് യുദ്ധക്കെടുതി അനുഭവിക്കുന്ന വടക്കൻ ഗസ്സയിലെ ജനങ്ങൾക്ക് സഹായം വർഷിച്ചത്.
നന്മയുടെ പക്ഷികൾ എന്ന പേരിട്ട ഓപ്പറേഷനിലാണ് യു.എ.ഇ-ഈജിപ്ത് വ്യോമസേനകൾ സംയുക്തമായി ഗസ്സ മുനമ്പിന് മുകളിൽ ആകാശത്തുനിന്ന് അവശ്യവസ്തുക്കൾ താഴേക്ക് അയച്ചത്. ഇത് എട്ടാംതവണയാണ് ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നത്.
റമദാൻ പ്രമാണിച്ച് 42 ടൺ ഭക്ഷണവസ്തുക്കളും മെഡിക്കൽ സഹായങ്ങളും വിമാനത്തിൽനിന്ന് താഴേക്ക് എയർഡ്രോപ്പ് ചെയ്തു. ഇതുവരെ സമാനമായ രീതിയിൽ എത്തിച്ച സഹായം 353 ടൺ വരുമെന്ന് അധികൃതർ പറഞ്ഞു.
വരും ദിവസങ്ങളിലും ഈ സഹായവിതരണം തുടരുമെന്നും അറബ് സമൂഹം ഫലസ്തീൻ ജനതക്ക് നൽകുന്ന ഐക്യദാർഢ്യത്തിന്റെ തെളിവാണിതെന്നും യു.എ.ഇ-ഈജിപ്ത് വ്യോമസേന വൃത്തങ്ങൾ പറഞ്ഞു.
Adjust Story Font
16