വിമാനത്താവളത്തില്‍ റാപിഡ് ടെസ്റ്റ് സൗകര്യമില്ലാത്ത രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തി യു.എ.ഇ വിമാന കമ്പനികള്‍
കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തിയതിനാൽ രാജ്യത്ത് യാത്രാ തടസ്സമുണ്ടാകില്ല.
വിമാനത്താവളത്തിൽ റാപിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്താതിരുന്ന അഞ്ചു രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വിലക്കി യു.എ.ഇ വിമാന കമ്പനികൾ. കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തിയതിനാൽ ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രക്ക് തടസ്സമുണ്ടാകില്ല.
റാപിഡ് പി.സി.ആർ പരിശോധന സൗകര്യം ഇല്ലാത്തതിനാൽ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ അനുമതി നൽകാൻ കഴിയില്ലെന്നാണ് എമിറേറ്റ്സ് എയർലെൻസ് അറിയിച്ചത്. ബംഗ്ലാദേശ്, നൈജീരിയ, വിയറ്റ്നാം, സാംബിയ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുമതി നിഷേധിച്ചത്.
യു.എ.ഇയിലേക്കുള്ള യാത്രക്കാർ പുറപ്പെടുന്നതിന് ആറ് മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന സൗകര്യം ഏർപെടുത്തണമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ഏർപെടുത്തിയത് നേട്ടമായി. ബംഗ്ലാദേശ് അടക്കം അഞ്ച് രാജ്യങ്ങൾ ഈ സൗകര്യം ഏർപെടുത്താത്തത് യാത്രക്കാർക്ക് തിരിച്ചടിയായിരിക്കെ, ഉഭയകക്ഷി ചർച്ചകൾ തുടരുന്നതായാണ് വിവരം.
Adjust Story Font
16