Quantcast

ഗസ്സക്ക് മാനുഷിക സഹായം; പ്രത്യേക കാമ്പയിനുമായി യു.എ.ഇ

സഹായവസ്തുക്കൾ ശേഖരിക്കുന്നതിന് രാജ്യത്ത് പ്രത്യേക കേന്ദ്രങ്ങൾ തുറക്കും

MediaOne Logo

Web Desk

  • Updated:

    2023-10-13 19:19:49.0

Published:

13 Oct 2023 6:23 PM GMT

UAE announces campaign to bring humanitarian aid to Palestinians affected by war in Gaza
X

ദുബൈ: ഗസ്സയിൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് മാനുഷിക സഹായമെത്തിക്കാൻ കാമ്പയിൻ പ്രഖ്യാപിച്ച് യു.എ.ഇ. 'ഗസ്സക്ക് വേണ്ടി അനുകമ്പ' എന്ന തലക്കെട്ടിലാണ് കാമ്പയിൻ. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സഹായവസ്തുക്കൾ ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ തുറക്കും. വിവിധ ജീവകാരുണ്യ സംഘടനകൾ, വളണ്ടിയർ കേന്ദ്രങ്ങൾ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ.

എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ മിന സായിദിലെ അബുദാബി പോർട്ട് ഹാളിൽ കാമ്പയിന് തുടക്കം കുറിക്കും. പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വേൾഡ് ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ. ഫലസ്തീൻ ജനതക്ക് 2കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നിർദേശിച്ചതിന് പിന്നാലെയാണ് കാമ്പയിൻ പ്രഖ്യാപനം.

ഇസ്രായേൽ-ഗസ്സ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ കുട്ടികൾക്കും കുടുംബങ്ങൾക്കും ഭക്ഷണം, ശുചിത്വ, ആരോഗ്യ സാമഗ്രികൾ തുടങ്ങിയവ എത്തിക്കാനാണ് പദ്ധതിയിടുന്നത്. പശ്ചിമേഷ്യയിലെ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ റിലീഫ് ഏജൻസി മുഖേനയാണ് സഹായം എത്തിക്കുക. മാനുഷിക ദുരന്തമായി പരിണമിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലും യു.എ.ഇ ശക്തമാക്കി.



UAE announces campaign to bring humanitarian aid to Palestinians affected by war in Gaza

TAGS :

Next Story