Quantcast

പുതിയ വ്യോമസേനാ കമാൻഡിനെ പ്രഖ്യാപിച്ച് യുഎഇ

'ഖലീഫ ബിൻ സായിദ് ടു എയർബോൺ ബ്രിഗേഡ് കമാൻഡ്' എന്നാണ് പുതിയ സൈനിക സംഘത്തിന്റെ പേര്

MediaOne Logo

Web Desk

  • Published:

    3 Dec 2024 4:48 PM GMT

പുതിയ വ്യോമസേനാ കമാൻഡിനെ പ്രഖ്യാപിച്ച് യുഎഇ
X

ദുബൈ: അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ സൈനിക മേഖലയിൽ സുപ്രധാന പ്രഖ്യാപനം നടത്തി യുഎഇ. വ്യോമമേഖലയിലെ വെല്ലുവിളികൾ നേരിടാൻ പുതിയ ബ്രിഗേഡ് കമാൻഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

ഖലീഫ ബിൻ സായിദ് ടു എയർബോൺ ബ്രിഗേഡ് കമാൻഡ് എന്നാണ് പുതിയ സൈനിക സംഘത്തിന്റെ പേര്. അൽ സമീഹ് പ്രദേശത്തു സംഘടിപ്പിച്ച ഗ്രാൻഡ് ലോയൽറ്റി സ്റ്റാൻഡ് അപ് ലൈൻ സെറിമണിയിലാണ്, പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ നിർദേശപ്രകാരം പുതിയ ബ്രിഗേഡിനെ പ്രഖ്യാപിച്ചത്.

യുഎഇ സായുധ സേനയുടെ സുപ്രിം കമാൻഡറാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ്. ചടങ്ങിൽ ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പങ്കെടുത്തു. ബ്രിഗേഡ് പതാക ശൈഖ് മുഹമ്മദ് ബ്രിഗേഡിയർ ജനറൽ അഹ്‌മദ് അലി ശെഹ്ഹിക്ക് കൈമാറി. പ്രസിഡൻഷ്യൽ ഗാർഡിന് കീഴിലാകും പുതിയ ബ്രിഗേഡ്.

TAGS :

Next Story