Quantcast

ഭക്ഷണം പാഴാകുന്നത് തടയാൻ 'നിഅമ' പദ്ധതി പ്രഖ്യാപിച്ച് യുഎഇ

2030 നകം ഭക്ഷണം പാഴാകുന്നത് 50% കുറക്കും

MediaOne Logo

Web Desk

  • Published:

    21 Nov 2023 3:38 AM GMT

ഭക്ഷണം പാഴാകുന്നത് തടയാൻ നിഅമ പദ്ധതി പ്രഖ്യാപിച്ച് യുഎഇ
X

ഭക്ഷണം പാഴാക്കുന്നത് തടയാൻ നിഅമ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ച് യു എ ഇ. 2030 നകം ഭക്ഷണം പാഴാക്കുന്നത് 50 ശതമാനമെങ്കിലും കുറക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മുഹൈരിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഭക്ഷണം പാഴാക്കുന്നത് കുറക്കാനുള്ള മാർഗരേഖയും മന്ത്രി അവതരിപ്പിച്ചു. ഈരംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ഭക്ഷണം പാഴാകുന്നത് തടയുകയെന്നും അവർ വ്യക്തമാക്കി.

യുഎഇ കോപ് 28 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ ഒരുങ്ങുന്നതിന് മുന്നോടിയായാണ് പദ്ധതി പ്രഖ്യാപിച്ചത്.





TAGS :

Next Story